CMDRF

‘കൂലി’യുടെ ചിത്രീകരണത്തിന് ഇടയിൽ അസ്വസ്ഥത; രജനീകാന്ത് ആശുപത്രിയിൽ

തിങ്കളാഴ്ച അർധരാത്രിയോടെയാണ് രജനീകാന്തിനെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്

‘കൂലി’യുടെ ചിത്രീകരണത്തിന് ഇടയിൽ അസ്വസ്ഥത; രജനീകാന്ത് ആശുപത്രിയിൽ
‘കൂലി’യുടെ ചിത്രീകരണത്തിന് ഇടയിൽ അസ്വസ്ഥത; രജനീകാന്ത് ആശുപത്രിയിൽ

ചെന്നൈ: സൂപ്പർസ്റ്റാർ രജനീകാന്ത് ആശുപത്രിയിൽ. തിങ്കളാഴ്ച അർധരാത്രിയോടെയാണ് രജനീകാന്തിനെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഉദരസംബന്ധമായ അസുഖത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് റിപ്പോർട്ടുകൾ. ലോകേഷ് കനകരാജിന്റെ കൂലി സിനിമയുടെ ചിത്രീകരണത്തിന് ഇടയിൽ അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു.

ആരോഗ്യനില തൃപ്തികരമാണെന്നും തുടർപരിശോധനകൾ നാളെ ആയിരിക്കുമെന്നുമാണ് വിവരം. ആരോഗ്യസ്ഥിതി മെച്ചപ്പെടുത്തുന്നതിനായി താരത്തെ ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കുമെന്നാണ് റിപ്പോർട്ട്.

Top