മാരി സെല്‍വരാജ് ചിത്രം ‘വാഴൈ’യെ പ്രശംസിച്ച് നടൻ രജനി കാന്ത്. ‘ഞാന്‍ അടുത്തിടെ മാരി സെല്‍വരാജിന്റെ ‘വാഴൈ’ കണ്ടു. വളരെക്കാലത്തിന് ശേഷം, തമിഴ് സിനിമയില്‍ ഗംഭീരവും നിലവാരമുള്ളതുമായ ഒരു സിനിമ ഉയര്‍ന്നുവന്നിരിക്കുന്നു. ഈ ചിത്രത്തിലൂടെ മാരി സെല്‍വരാജ് ബാല്യകാലത്തിലേക്ക് ഞങ്ങളെ തിരികെ കൊണ്ടുപോയി. സിനിമ കണ്ടപ്പോള്‍ എന്റെ ഹൃദയം വേദനിച്ചു.
ഈ സൃഷ്ടിയിലൂടെ മാരി സെല്‍വരാജ് എന്നും അറിയപ്പെടും.’ രജനി കാന്ത് പറഞ്ഞു. ഇത്തരമൊരു ചിത്രം സൃഷ്ടിച്ചതില്‍ നന്ദിയുണ്ടെന്നും ചിത്രം തന്നെ ബാല്യകാല ഓര്‍മകളിലേക്ക് തിരികെ കൊണ്ടുപോയെന്നും രജനികാന്ത് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പില്‍ അഭിപ്രായപ്പെട്ടു. .
Also Read: കിഷ്കിന്ധാ കാണ്ഡം ; റിലീസ് ഡേറ്റ് പുറത്ത്
മാമന്നന് ശേഷം മാരി സെല്‍വരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് വാഴൈ. പൊന്‍വേല്‍ എം, രാഘുല്‍ ആര്‍ എന്നീ കുട്ടികള്‍ പ്രധാന വേഷത്തിലെത്തിയ ചിത്രം ഒരു വാഴത്തോട്ടത്തെ ചുറ്റിപ്പറ്റി നടക്കുന്ന ഡ്രാമയായി ആണ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നത്. ആദ്യ ചിത്രമായ ‘പരിയേറും പെരുമാളി’ന് ശേഷമുള്ള മാരിയുടെ ഏറ്റവും മികച്ച സിനിമയെന്നാണ് ചിത്രത്തെക്കുറിച്ച് പ്രേക്ഷകര്‍ പറയുന്നത്.