CMDRF

ചൈനയിലെ സ്ഥലങ്ങളുടെ പേര് ഇന്ത്യ മാറ്റിയാല്‍, ആ സ്ഥലങ്ങളെല്ലാം ഞങ്ങളുടേതാകുമോ? ആഞ്ഞടിച്ച് രാജ്‌നാഥ് സിങ്

ഡല്‍ഹി: അരുണാചലിലെ വിവിധ സ്ഥലങ്ങളുടെ പേരുമാറ്റിയ ചൈനയുടെ നടപടിയില്‍ ആഞ്ഞടിച്ച് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. സമാനമായി ഇന്ത്യ, ചൈനയിലെ സ്ഥലങ്ങളുടെ പേരുകള്‍ മാറ്റിയാല്‍ ആ സ്ഥലങ്ങളെല്ലാം ഇന്ത്യയുടേതാകുമോ എന്ന് അദ്ദേഹം തിരിച്ചടിച്ചു. അരുണാചലിലെ നാംസായ് മേഖലയില്‍ നടത്തിയ തിരഞ്ഞെടുപ്പ് റാലിയിലാണ് ചൈനയുടെ നടപടിക്കെതിരെ രാജ്‌നാഥ് സിങ് രംഗത്തെത്തിയത്.

‘എനിക്ക് ചൈനയോട് ചോദിക്കാനുണ്ട്, അയല്‍ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളുടെ പേരുകള്‍ മാറ്റിയാല്‍, ആ സ്ഥലങ്ങള്‍ ഞങ്ങളുടേതാകുമോ? ഇത്തരം നടപടികള്‍ കാരണം ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം വഷളായിക്കൊണ്ടിരിക്കുകയാണ്’, രാജ്‌നാഥ് സിങ് റാലിയില്‍ പറഞ്ഞു.

അരുണാചലില്‍ നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള 30 പ്രദേശങ്ങളുടെ പേരുമാറ്റിക്കൊണ്ടുള്ള പട്ടിക കഴിഞ്ഞയാഴ്ച ചൈന പുറത്തിറക്കിയിരുന്നു. അരുണാചല്‍ ചൈനയുടെ ഭാഗമാണെന്ന് അവകാശവാദം നേരത്തെയും ചൈന ഉന്നയിച്ചിരുന്നു. ചൈന സ്ഥലങ്ങളുടെ പേരുമാറ്റിയുള്ള പട്ടിക പുറത്തുവിട്ടതുകൊണ്ട് യാഥാര്‍ത്ഥ്യം ഇല്ലാതാകുന്നില്ലെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.

Top