CMDRF

2023ല്‍ പൗരത്വം ഉപേക്ഷിച് ഇന്ത്യക്കാരുടെ കണക്കുകള്‍ നിരത്തി രാജ്യസഭ

2023ല്‍ പൗരത്വം ഉപേക്ഷിച് ഇന്ത്യക്കാരുടെ കണക്കുകള്‍  നിരത്തി രാജ്യസഭ
2023ല്‍ പൗരത്വം ഉപേക്ഷിച് ഇന്ത്യക്കാരുടെ കണക്കുകള്‍  നിരത്തി രാജ്യസഭ

ദില്ലി: 2023-ല്‍ 2,16,000 ഇന്ത്യക്കാര്‍ പൗരത്വം ഉപേക്ഷിച്ചതായി സര്‍ക്കാര്‍ വ്യാഴാഴ്ച രാജ്യസഭയില്‍ അറിയിച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ പൗരത്വം ഉപേക്ഷിച്ച ഇന്ത്യന്‍ പൗരന്മാരുടെ എണ്ണം സംബന്ധിച്ച് രേഖാമൂലമുള്ള മറുപടിയിലാണ് വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിംഗ് ഇക്കാര്യം പറഞ്ഞത്. 2011 മുതല്‍ 2018 വരെയുള്ള വിവരങ്ങളും അദ്ദേഹം പങ്കുവെച്ചു. എഎപി അംഗം രാഘവ് ഛദ്ദയാണ് ചോദ്യം ചോദിച്ചത്. 2023-ല്‍ 2,16,219 ഇന്ത്യക്കാര്‍ പൗരത്വം ഉപേക്ഷിച്ചു. 2022-ല്‍ 2,25,620 പേരും 2021-ല്‍ 1,63,370 പേരും 2020-ല്‍ 85,256 പേരും 2019-ല്‍ 1,44,017 പേരും പൗരത്വം ഉപേക്ഷിച്ചു.

പൗരത്വമുപേക്ഷിക്കുന്നതിലൂടെ രാജ്യത്ത് നിന്നുള്ള സാമ്പത്തികവും ബൗദ്ധികവുമായ ഒഴുക്കിനെ സംബന്ധിച്ച് എന്തെങ്കിലും വിലയിരുത്തല്‍ നടന്നിട്ടുണ്ടോയെന്നും രാഘവ് ഛദ്ദ ചോദിച്ചു. പൗരത്വം ഉപേക്ഷിക്കുന്നതും നേടുന്നതും വ്യക്തിപരമായ കാര്യമാണെന്ന് മന്ത്രി പ്രതികരിച്ചു. ഇന്നത്തെ വിജ്ഞാന സമ്പദ്വ്യവസ്ഥയില്‍ ആഗോള തൊഴിലിടത്തിന്റെ സാധ്യതകളെ ഗവണ്‍മെന്റിന് ധാരണയുണ്ടെന്നും ഇന്ത്യന്‍ പ്രവാസികളുമായുള്ള സര്‍ക്കാറിന്റെ ഇടപെടലിലെ മാറ്റങ്ങളും അദ്ദേഹം വ്യക്തമാക്കി. പ്രവാസി ശൃംഖലകള്‍ പ്രയോജനപ്പെടുത്തുന്നതിന്റെയും അഭിവൃദ്ധി പ്രാപിക്കുന്ന പ്രവാസി സമൂഹത്തെ ഉപയോഗപ്പെടുത്തിനുള്ള നേട്ടങ്ങളും മന്ത്രി ചൂണ്ടിക്കാട്ടി.

പ്രവാസികളെ ഇന്ത്യയുടെ ആസ്തിയായും മന്ത്രി വിശേഷിപ്പിച്ചു. അറിവും വൈദഗ്ധ്യവും പങ്കിടുന്നത് ഉള്‍പ്പെടെയുള്ള സാധ്യതകള്‍ പൂര്‍ണ്ണമായും പ്രയോജനപ്പെടുത്താനാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം പൗരത്വമുപേക്ഷിച്ചവരുടെ എണ്ണത്തില്‍ നേരിയ കുറവുണ്ടെങ്കിലും ഇന്ത്യന്‍ പൗരത്വം ഉപേക്ഷിക്കുന്നവരുടെ എണ്ണം കൂടുന്ന ട്രെന്‍ഡ് തുടരുകയാണെന്ന് മന്ത്രി വ്യക്തമാക്കിയ കണക്കുകള്‍ പറയുന്നു.

Top