ന്യൂഡല്‍ഹി: കേരളത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട രാജ്യസഭാംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു. മുസ്‌ലിം ലീഗ് നിര്‍ദേശിച്ച ഹാരിസ് ബീരാന്‍, കേരള കോണ്‍ഗ്രസ് എമ്മിന്റെ ജോസ് കെ മാണി, സിപിഐയുടെ പിപി സുനീര്‍ എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്തത്. രാജ്യസഭ അധ്യക്ഷന്‍ ജഗ്ദീപ് ദന്‍ഖര്‍ മുമ്പാകെയായിരുന്നു സത്യപ്രതിജ്ഞ. ഹാരിസ് ബീരാനും ജോസ് കെ മാണിയും ഇംഗ്ലീഷില്‍ ദൈവനാമത്തിലാണ് സത്യവാചകം ചെയ്തത്. പിപി സുനീര്‍ മലയാളത്തില്‍ ദൃഢപ്രതിജ്ഞയാണ് എടുത്തത്.