CMDRF

പാട്ട് അനുമതിയില്ലാതെ ഉപയോഗിച്ചു; രക്ഷിത് ഷെട്ടി 20 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം

പാട്ട് അനുമതിയില്ലാതെ ഉപയോഗിച്ചു; രക്ഷിത് ഷെട്ടി 20 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം
പാട്ട് അനുമതിയില്ലാതെ ഉപയോഗിച്ചു; രക്ഷിത് ഷെട്ടി 20 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം

പരംവാ സ്റ്റുഡിയോ ഉടമയും നടനുമായ രക്ഷിത് ഷെട്ടിക്ക് 20 ലക്ഷം പിഴ നഷ്ടപരിഹാരം വിധിച്ച് ഡല്‍ഹി ഹൈക്കോടതി . രക്ഷിത് ഷെട്ടിയുടെ ഏറ്റവും പുതിയ സിനിമയായ ‘ബാച്ചിലര്‍ പാര്‍ട്ടി’ എന്ന ചിത്രവുമായി ബന്ധപ്പെട്ട പകര്‍പ്പവകാശ കേസിലാണ് 20 ലക്ഷം രൂപ നഷ്ട പരിഹാരം നല്‍കാന്‍ കോടതി ഉത്തരവിട്ടത്. നിലവില്‍ എംആര്‍ടി മ്യൂസിക്കിന് പകര്‍പ്പവകാശമുള്ള ഗാനങ്ങള്‍ ബാച്ചിലര്‍ പാര്‍ട്ടിക്ക് വേണ്ടി അനുവാദമില്ലാതെ ഉപയോഗിച്ചുവെന്നതാണ് താരത്തിനു എതിരെയുള്ള കേസ്.

‘ന്യായ എല്ലിഡെ’ (1982), ‘ഗാലി മാതു’ (1981) എന്നീ ചിത്രങ്ങളിലെ ഗാനങ്ങള്‍ രക്ഷിത് ഷെട്ടിയും അദ്ദേഹത്തിന്റെ ബാനറായ പരംവാ സ്റ്റുഡിയോയും അനുമതിയില്ലാതെ ഉപയോഗിച്ചുവെന്ന് എംആര്‍ടി മ്യൂസിക്കിന്റെ പങ്കാളികളിലൊരാളായ നവീന്‍ കുമാര്‍ പരാതിപ്പെട്ടിരുന്നു. ഈ വര്‍ഷം ജനുവരിയില്‍ ബാച്ചിലര്‍ പാര്‍ട്ടിക്ക് വേണ്ടി ഗാനങ്ങള്‍ ഉപയോഗിക്കാന്‍ അനുമതി തേടി രക്ഷിത് എംആര്‍ടി കമ്പനിയെ സമീപിച്ചെങ്കിലും അനുമതി നൽകിയില്ലെന്ന് നവീന്‍ തന്റെ പരാതിയില്‍ പറയുന്നു.

പകര്‍പ്പവകാശ ലംഘനത്തിനുള്ള നഷ്ടപരിഹാര തുകയായിട്ടാണ് 20 ലക്ഷം രൂപ നല്‍കാന്‍ ഡല്‍ഹി ഹൈക്കോടതി ഇപ്പോള്‍ രക്ഷിത് ഷെട്ടിയോടും അദ്ദേഹത്തിന്റെ പ്രൊഡക്ഷന്‍ ഹൗസായ പരംവ സ്റ്റുഡിയോയോടും ആവശ്യപ്പെട്ടത്.

രക്ഷിത് ഷെട്ടിയും അദ്ദേഹത്തിന്റെ പരംവ സ്റ്റുഡിയോയും കോടതിയിലും സോഷ്യല്‍ മീഡിയയിലും പ്രതികരിച്ചിരുന്നു. ബാച്ചിലര്‍ പാര്‍ട്ടിയില്‍ സെക്കന്‍ഡുകള്‍ മാത്രം ദൈര്‍ഘ്യമുള്ള സംഗീത ശകലം ഉപയോഗിക്കാന്‍ എംആര്‍ടി മ്യൂസിക് യുക്തിരഹിതമായ തുക ആവശ്യപ്പെട്ടെന്ന് പറഞ്ഞ്, പരംവാ സ്റ്റുഡിയോയും രക്ഷിത് ഷെട്ടിയും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റഗ്രാമില്‍ ജൂലൈ 15 ന് ഒരു തുറന്ന കത്ത് പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍, കോടതിയില്‍ ഹാജരാകാത്തതിനാല്‍ രക്ഷിത് ഷെട്ടിക്കും പരംവ സ്റ്റുഡിയോയ്ക്കും ഡല്‍ഹി ഹൈക്കോടതി നോട്ടീസ് അയച്ചു.

Top