CMDRF

രാമനും സീതയും; ‘രാമായണ’ത്തിലെ ക്യാരക്ടര്‍ ലുക്ക് ലീക്കായി

രാമനും സീതയും; ‘രാമായണ’ത്തിലെ ക്യാരക്ടര്‍ ലുക്ക് ലീക്കായി
രാമനും സീതയും; ‘രാമായണ’ത്തിലെ ക്യാരക്ടര്‍ ലുക്ക് ലീക്കായി

ന്ത്യന്‍ സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രമാണ് ‘രാമായണം’. 700 കോടിക്ക് മുകളിലാണ് ചിത്രത്തിന്റെ ബഡ്ജറ്റ്. ഇപ്പോഴിതാ ചിത്രത്തിലെ ക്യാരക്ടര്‍ ലുക്കുകള്‍ ലീക്കായി. രണ്‍ബീര്‍ കപൂര്‍, സായ് പല്ലവി എന്നിവരുടെ ലുക്കാണ് പുറത്തായിരിക്കുന്നത്. ചിത്രത്തില്‍ രാമനായി രണ്‍ബീര്‍ എത്തുമ്പോള്‍ സീതയായി എത്തുന്നത് സായ് പല്ലവിയാണ്. ഇരുവരുടെയും ഫോട്ടോകള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.

അതേസമയം, രാമായണം സിനിമയില്‍ കെജിഎഫ് താരം യാഷും ഭാഗമാകുന്നുണ്ട്. നിര്‍മാതാവിന്റെ മേലങ്കിയാണ് രാമായണം സിനിമയില്‍ യാഷ് അണിയുന്നത്. യഷിന്റെ ഉടമസ്ഥതയിലുള്ള മോണ്‍സ്റ്റര്‍ മൈന്‍ഡ് ക്രിയേഷന്‍സ് നിര്‍മാണ പങ്കാളിയായി എത്തും. പ്രമുഖ നിര്‍മാണ കമ്പനിയായ നമിത് മല്‍ഹോത്രയുടെ പ്രൈം ഫോക്കസ് സ്റ്റുഡിയോസും നിര്‍മാതാക്കളാണ്.

നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന സിനിമ ആണ് രാമായണം. ‘രാമായണം’ സിനിമയില്‍ സണ്ണി ഡിയോള്‍ ഹനുമാനായി എത്തുമെന്നാണ് റിപ്പോര്‍ട്ട്. വിഭീഷണന്റെ വേഷം ചെയ്യാന്‍ നിര്‍മ്മാതാക്കള്‍ വിജയ് സേതുപതിയുമായും ചര്‍ച്ചകള്‍ നടത്തിയെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. മൂന്ന് ഭാഗങ്ങളായാണ് രാമായണം സിനിമ ഒരുങ്ങുന്നത്. വരും വര്‍ഷങ്ങളില്‍ ആദ്യഭാഗം സിനിമാസ്വാദകര്‍ക്ക് മുന്നിലെത്തും.

Top