കാണാൻ മാത്രമല്ല ആള് ആരോ​ഗ്യത്തിലും ഏറെ നല്ലതാണ്

റംബൂട്ടാന്റെ ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ അകാല വാർദ്ധക്യം തടയുകയും ആരോഗ്യകരവും യുവത്വമുള്ളതുമായ ചർമ്മം നിലനിർത്തുകയും ചെയ്യും

കാണാൻ മാത്രമല്ല ആള് ആരോ​ഗ്യത്തിലും ഏറെ നല്ലതാണ്
കാണാൻ മാത്രമല്ല ആള് ആരോ​ഗ്യത്തിലും ഏറെ നല്ലതാണ്

രോഗ്യത്തിന് ഏറെ ഗുണകരമായ പഴമാണ് റംബൂട്ടാന്‍. വിദേശി ആയിട്ടും കേരളത്തിൽ സുലഭമായി ലഭിക്കുന്ന പഴമാണ് റംബൂട്ടാൻ. ജൂലൈമാസം ആരംഭത്തോടെ കേരളത്തിലെ പഴം പച്ചക്കറി വിപണികൾ റംബൂട്ടാനെകൊണ്ട് നിറയും. ആരോഗ്യപരമായ നിരവധി ഗുണങ്ങളുള്ള റംബൂട്ടാന് ഒരുപാട് ഗുണങ്ങൾ ഉണ്ട്. നമ്മുടെ ആരോഗ്യം പരിരക്ഷിക്കാൻ കഴിവുള്ള നിരവധി ഗുണങ്ങളുണ്ട് ഈ ഫലത്തിന്.

കാൽസ്യം, അയൺ, പൊട്ടാസ്യം, മഗ്നീഷ്യം, സിങ്ക്, കോപ്പർ തുടങ്ങിയ ധാതുക്കൾക്കൊപ്പം വിറ്റാമിൻ സി, എ, ബി9 ഫോളേറ്റ് തുടങ്ങിയ അവശ്യ വിറ്റാമിനുകളാൽ സമ്പന്നമാണ് റംബൂട്ടാൻ. ഫോളേറ്റുകള്‍ ധാരാളം അടങ്ങിയ ഒന്നാണിത്. ഫോളേറ്റ് ഹോര്‍മോണ്‍ പ്രക്രിയകള്‍ക്ക് അത്യാവശ്യമാണ്. സ്ത്രീകള്‍ക്ക് ആര്‍ത്തവ, ഗര്‍ഭധാരണ കാര്യങ്ങള്‍ക്കും പുരുഷന്മാര്‍ക്ക് ബീജഗുണത്തിനും ഇതേറെ സഹായിക്കുന്നുണ്ട്. ആര്‍ത്തവ ഓവുലേഷന്‍ പ്രക്രിയകള്‍ ശരിയായി നടക്കാനും ഇത് വഴി ഗര്‍ഭധാരണം എളുപ്പമാക്കാനും ഇത് സഹായിക്കുന്നു.

ആരോഗ്യകരമായ ശരീരത്തിനും പ്രമേഹം, രക്തസമ്മർദ്ദം മുതലായ വിട്ടുമാറാത്ത രോഗങ്ങളെ നിയന്ത്രിക്കുന്നതിനും ശ്രമിക്കുന്നയാളാണ് നിങ്ങളെങ്കിൽ, ഡയറ്റിൽ ഉൾപ്പെടുത്താവുന്ന ഒന്നാണ് റംബൂട്ടാൻ. റംബൂട്ടാൻ (നെഫെലിയം ലാപ്പാസിയം) തെക്കുകിഴക്കൻ ഏഷ്യയിൽ നിന്നു വന്ന പഴമാണ്. ഈർപ്പമുള്ള കാലാവസ്ഥയാണ് ഇവയുടെ വളർച്ചയ്ക്ക് അനുയോജ്യം. പുറത്ത് നാര് പോലുള്ള തോടുള്ളതിനാൽ മലായ് ഭാഷയിൽ മുടി എന്നാണ് റംബൂട്ടാന്റെ അർത്ഥം. പുരുഷ ബീജാരോഗ്യത്തിന് സഹായിക്കുന്നതിനാല്‍ പുരുഷ വന്ധ്യത തടയാനും ഇതേറെ നല്ലതാണ്. സ്ത്രീ പുരുന്മാരില്‍ വന്ധ്യതാ പ്രശ്‌നങ്ങള്‍ തടയാന്‍ ഇതേറെ ന്ല്ലതാണെന്നര്‍ത്ഥം.

നല്ല ബാക്ടീരിയകളുടെ ആരോഗ്യം വര്‍ദ്ധിപ്പിയ്ക്കാന്‍ ഇതേറെ നല്ലതാണ്. കാര്‍ബോഹൈഡ്രേറ്റുകള്‍ കൊഴുപ്പായി മാറാതെ ഊര്‍ജമായി മാറാന്‍ ഇത് സഹായിക്കുന്നു. ഇതിനാല്‍ തടി കുറയ്ക്കാനും പ്രമേഹം തടയാനുമെല്ലാം ഇതേറെ നല്ലതാണ്. ഇതിലെ വൈറ്റമിന്‍ ബി5 ആണ് കാര്‍ബോഹൈഡ്രേറ്റുകള്‍ ഊര്‍ജമാക്കി മാറ്റുന്നത്. നാരുകളാൽ സമൃദ്ധമാണ് റംബൂട്ടാൻ. ഇത് ദഹനത്തെ വരെ സഹായിക്കുന്നു. റംബൂട്ടാൻ കഴിച്ചാൽ കുറച്ചധികം സമയം വയർ നിറഞ്ഞതായി തോന്നിക്കും. ഇതുവഴി വിശപ്പ് തടയുകയും ശരീരഭാരം കുറക്കാൻ സഹായിക്കുകയും ചെയ്യും.

Rambutan Tree

ഫ്ലേവനോയ്ഡുകൾ, പോളിഫെനോൾസ്, ആന്തോസയാനിനുകൾ തുടങ്ങിയ ആന്റീഓക്‌സൈഡുകളുടെ കേന്ദ്രമാണ് റംബൂട്ടാൻ. ഈ സംയുക്തങ്ങൾ ചർമ്മത്തിലെ ഹാനികരമായ ഫ്രീ റാഡിക്കലുകളെ ചെറുക്കും. കൂടാതെ ചർമ്മ കോശങ്ങളിലെ ഓക്‌സിഡേറ്റീവ് സമ്മർദ്ധങ്ങളിൽ നിന്ന് സംരക്ഷിക്കും. കൂടാതെ റംബൂട്ടാൻ അധികം കഴിക്കുന്നത് ഹൃദ്രോഗത്തിനും കാൻസറിന്റെയും സാധ്യത കുറയ്‌ക്കാൻ സാഹായിക്കും.

Rambutan Smoothie

റംബൂട്ടാന്റെ ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ അകാല വാർദ്ധക്യം തടയുകയും ആരോഗ്യകരവും യുവത്വമുള്ളതുമായ ചർമ്മം നിലനിർത്തുകയും ചെയ്യും. ചിലതരം ക്യാന്‍സറുകള്‍ക്ക് ഇത് നല്ലതാണ്. സെര്‍വിക്കല്‍ ക്യാന്‍സര്‍, ബോണ്‍ ക്യാന്‍സര്‍, ലിവര്‍ ക്യാന്‍സര്‍ എന്നിവയുള്ളവര്‍ക്ക് ഇത് കഴിയ്ക്കുന്നത് കൂടുതല്‍ ഗുണം നല്‍കും. ഇതിലെ വൈറ്റമിന്‍ സി, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവയാണ് ഇതിനായി സഹായിക്കുന്നത്. ഇവ ഫ്രീ റാഡിക്കലുകളെ ചെറുക്കുന്നു. ഫ്രീ റാഡിക്കലുകള്‍ ക്യാന്‍സര്‍ കാരണമാകുന്ന ഘടകങ്ങളാണ്.

Top