പിണറായി വിജയന്‍ ഉടഞ്ഞ വിഗ്രഹം, ആ മുഖം മിനുക്കാന്‍ ഇനി ഒരു പി ആര്‍ ഏജന്‍സിക്കും ആവില്ല; രമേശ് ചെന്നിത്തല

മുഖ്യമന്ത്രി ജനങ്ങളോട് പറയുന്ന വാചകങ്ങളും വാക്കുകളും വരെ ഈ ഏജന്‍സിയാണ് നിശ്ചയിക്കുന്നത്

പിണറായി വിജയന്‍ ഉടഞ്ഞ വിഗ്രഹം, ആ മുഖം മിനുക്കാന്‍ ഇനി ഒരു പി ആര്‍ ഏജന്‍സിക്കും ആവില്ല; രമേശ് ചെന്നിത്തല
പിണറായി വിജയന്‍ ഉടഞ്ഞ വിഗ്രഹം, ആ മുഖം മിനുക്കാന്‍ ഇനി ഒരു പി ആര്‍ ഏജന്‍സിക്കും ആവില്ല; രമേശ് ചെന്നിത്തല

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. പിണറായി വിജയന്‍ ഉടഞ്ഞ വിഗ്രഹമാണ്. ആ മുഖം മിനുക്കാന്‍ ഇനി ഒരു പി ആര്‍ ഏജന്‍സിക്കും ആവില്ലെന്ന് ചെന്നിത്തല പറഞ്ഞു. പിണറായി പൂര്‍ണമായും ബിജെപിക്ക് അടിമപ്പെട്ട് സംഘപരിവാറിന്റെ ജിഹ്വയായി മാറിയിരിക്കുന്നു. ബിജെപിക്കു വേണ്ടി കടുത്ത ന്യൂനപക്ഷ വിരുദ്ധ നിലപാട് സ്വീകരിച്ച് കേരളത്തിലെ മതന്യൂനപക്ഷങ്ങളെ ഒറ്റിക്കൊടുക്കുകയാണ് പിണറായി എന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ബിജെപി നേതൃത്വത്തിന്റെ നിര്‍ദേശാനുസരണമാണ് പിണറായി ഈ ഏജന്‍സിയെ നിയോഗിച്ചിരിക്കുന്നത് എന്നതുറപ്പാണ്. മുഖ്യമന്ത്രി ജനങ്ങളോട് പറയുന്ന വാചകങ്ങളും വാക്കുകളും വരെ ഈ ഏജന്‍സിയാണ് നിശ്ചയിക്കുന്നത്. മലപ്പുറത്തെയും ന്യൂനപക്ഷ സമുദായത്തെയും താറടിച്ചു കാണിക്കുകയെന്നത് ബിജെപിയുടെ അജണ്ടയാണ്. ആ അജണ്ടയാണ് ഇപ്പോള്‍ പിണറായി വിജയന്റെ ‘ദ ഹിന്ദു’ പത്രത്തില്‍ വന്ന അഭിമുഖത്തിലൂടെ സംഘപരിവാര്‍ നിര്‍വഹിച്ചിരിക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കും വേണ്ടി കര്‍ട്ടന് പിന്നില്‍ നിന്നും പ്രവര്‍ത്തിക്കുന്ന പി ആര്‍ ഏജന്‍സിയാണ് കൈസണെന്ന് രമേശ് ചെന്നിത്തല. ബിജെപിക്ക് വേണ്ടി തിരഞ്ഞെടുപ്പ് കൈകാര്യം ചെയ്യുന്ന പി ആര്‍ ഏജന്‍സി എങ്ങനെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിനകത്ത് കടന്നുകൂടി എന്നാലോചിക്കണം എന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Top