തിരുവനന്തപുരം: ബിജെപി നേതാവുമായി കൂടിക്കാഴ്ച നടത്തിയതില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനെതിരെ നടപടിയെടുക്കാനുള്ള ധൈര്യം പിണറായി വിജയനില്ലെന്ന് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ ട്രബിള്‍ ഷൂട്ടറാണ് ഇപി. പിണറായി അറിയാതെ ഇപി ഒരു ചെറുവിരല്‍ അനക്കില്ല. ആ നിലയ്ക്ക് ഇപിക്കെതിരെ നടപടിയെടുത്താല്‍ ഉണ്ടാകാന്‍ പോകുന്ന പുകില്‍ അറിയാവുന്ന മുഖ്യമന്ത്രിക്ക് പത്തി മടക്കിയിരിക്കാനല്ലാതെ ഒന്നും ചെയ്യാനാവില്ലെന്ന് സിപിഐഎമ്മിലെ ആര്‍ക്കാണ് അറിയാത്തത് എന്നും രമേശ് ചെന്നിത്തല ചോദിച്ചു.
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ തുടങ്ങിയ സിപിഐഎം – ബിജെപി ബന്ധം മറനീക്കി ഇപ്പോള്‍ പുറത്ത് വന്നുവെന്ന് മാത്രം. പാര്‍ലമെന്റ് തെരെഞ്ഞെടുപ്പിലും ഇവര്‍ തമ്മിലുള്ള അന്തര്‍ധാര സജീവമായിരുന്നു. ഇത് കൊണ്ടെന്നും ഇരു പാര്‍ട്ടികളും ഒരു സീറ്റ് പോലും ജയിക്കാന്‍ പോകുന്നില്ല. ഇരുവരുടെയും ആഗ്രഹം കോണ്‍ഗ്രസ് മുക്ത ഭാരതമാണ്. അത് വെറും മലര്‍പ്പൊടിക്കാരന്റെ സ്വപ്നം മാത്രമാണെന്നും ചെന്നിത്തല പറഞ്ഞു. ഇന്നത്തെ കോണ്‍ഗ്രസ് നാളത്തെ ബിജെപി എന്ന നീചമായ കള്ള പ്രചരണം ഈ തിരഞ്ഞെടുപ്പുകാലത്ത് നടത്തിയ സിപിഎമ്മിന്റെ യഥാര്‍ത്ഥ മുഖമാണ് ഇപ്പോള്‍ വെളിച്ചത്ത് വന്നിരിക്കുന്നതെന്നും ചെന്നിത്തല പ്രസ്താവനയില്‍ പറഞ്ഞു.