CMDRF

‘സരിന്‍ സിപിഐഎമ്മിന്റെ കോടാലിക്കൈയായി മാറി’; വിമര്‍ശനവുമായി രമേശ് ചെന്നിത്തല

കോണ്‍ഗ്രസ് പോലെ അഭിപ്രായ സ്വാതന്ത്ര്യമുള്ള മറ്റൊരു പാര്‍ട്ടിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി

‘സരിന്‍ സിപിഐഎമ്മിന്റെ കോടാലിക്കൈയായി മാറി’; വിമര്‍ശനവുമായി രമേശ് ചെന്നിത്തല
‘സരിന്‍ സിപിഐഎമ്മിന്റെ കോടാലിക്കൈയായി മാറി’; വിമര്‍ശനവുമായി രമേശ് ചെന്നിത്തല

തിരുവനന്തപുരം: പി സരിനെതിരെ രൂക്ഷ വിമർശനവുമായി രമേശ് ചെന്നിത്തല. പി സരിന്‍ സീറ്റ് കിട്ടാതെ വന്നപ്പോള്‍ കോണ്‍ഗ്രസിനെ തള്ളിപ്പറയുന്നുവെന്ന് രമേശ് ചെന്നിത്തല. അധികാര ദുര്‍മോഹത്തിന്റെ അവതാരമായി സരിന്‍ മാറിയെന്നും ചെന്നിത്തല പറഞ്ഞു. സരിന്‍ സിപിഐഎമ്മിന്റെ കോടാലിക്കൈയായി മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് പോലെ അഭിപ്രായ സ്വാതന്ത്ര്യമുള്ള മറ്റൊരു പാര്‍ട്ടിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഎമ്മിനെയും ബിജെപിയെയും നേരിടുമെന്നും ചെന്നിത്തല പറഞ്ഞു.

Also Read:  ‘എമർജൻസി’ റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കുമെന്ന് കങ്കണ

ഗുരുതരമായ സംഘടനാവിരുദ്ധ പ്രവര്‍ത്തനവും അച്ചടക്ക ലംഘനവും നടത്തിയ പി സരിനെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കുന്നുവെന്ന് വാര്‍ത്താക്കുറിപ്പിലൂടെ കോണ്‍ഗ്രസ് അറിയിച്ചു. കെപിസിപി അധ്യക്ഷന്‍ കെ സുധാകരന്റേതാണ് നടപടി.

Top