തൃശൂര്‍: ചേലക്കരയില്‍ ഡിഎംകെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്ന പി വി അന്‍വറിന്റെ പരാമര്‍ശത്തില്‍ പ്രതികരിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ്. തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഓരോ പാര്‍ട്ടികള്‍ക്കും അവകാശമുണ്ട്. സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കണം എന്ന് പറയാന്‍ താന്‍ ആളല്ല. ജനാധിപത്യത്തില്‍ ആര്‍ക്കും മത്സരിക്കാമെന്നും രമ്യ ഹരിദാസ് പറഞ്ഞു.
Also Read: രാഹുലിനു ജയിലില്‍ പോകേണ്ടി വന്നാലും പതിനായിരത്തിലധികം വോട്ടിന് യുഡിഎഫ് ജയിക്കും; അബിന്‍ വര്‍ക്കി
ഉപതിരഞ്ഞെടുപ്പില്‍ പാലക്കാട് ഡിഎംകെ സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ച പി വി അന്‍വര്‍ ചേലക്കരയില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്ന് വ്യക്തമാക്കിയിരുന്നു. എന്‍ കെ സുധീറിനെ തന്നെ സ്ഥാനാര്‍ത്ഥിയായി നിര്‍ത്തുമെന്നായിരുന്നു അന്‍വറിന്റെ പ്രഖ്യാപനം.