ആലത്തൂര്‍: പ്രചാരണചൂട് കനക്കുമ്പോള്‍ തന്റെ പാതി കരിഞ്ഞ ഫ്ലക്സിന്റെ ചിത്രം പങ്കുവെച്ച് ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസ്. ‘ മനുഷ്യനാകണം. മനുഷ്യനാകണം. ഉയര്‍ച്ച താഴ്ചകള്‍ക്കതീതമായ സ്‌നേഹമേ.നിനക്ക് ഞങ്ങള്‍ പേരിടുന്നതാണ് മാര്‍ക്‌സിസം എന്ന മുരുകന്‍ കാട്ടാക്കടയുടെ വരികള്‍ എഴുതിയാണ് രമ്യ ചിത്രം പങ്കുവച്ചത്.
പഴയ കാലത്തെ നല്ല കമ്മ്യൂണിസ്റ്റുകളെ ഓര്‍ത്തുപോയെന്നും രമ്യ കുറിച്ചു. ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിന്റെ ഫ്ളക്സ് കത്തിച്ചെന്ന് പൊലീസില്‍ പരാതി നല്‍കിയിരുന്നു. കിഴക്കഞ്ചേരി കുണ്ടുകാട്ടിലാണ് രമ്യ ഹരിദാസിന്റെ ഫ്ളക്സ് കത്തിച്ചത്. സംഭവത്തില്‍ യുഡിഎഫ് പൊലീസില്‍ പരാതി നല്‍കി.