ഹാര്‍ദിക് പാണ്ഡ്യയുടെ ഗ്യാരേജിലേക്ക് റേഞ്ച് റോവര്‍ സ്‌പോര്‍ട്ട്

ഏകദേശം 1.6 കോടി രൂപയാണ് വാഹനത്തിന്റെ എക്‌സ് ഷോറൂം വില വരുന്നത്.

ഹാര്‍ദിക് പാണ്ഡ്യയുടെ ഗ്യാരേജിലേക്ക് റേഞ്ച് റോവര്‍ സ്‌പോര്‍ട്ട്
ഹാര്‍ദിക് പാണ്ഡ്യയുടെ ഗ്യാരേജിലേക്ക് റേഞ്ച് റോവര്‍ സ്‌പോര്‍ട്ട്

ക്രിക്കറ്റ് താരങ്ങള്‍ക്കിടയില്‍ വാഹനപ്രേമം ഏറെയുള്ളയാളാണ് ഹാര്‍ദിക് പാണ്ഡ്യ. നിരവധി ആഡംബര വാഹനങ്ങളാണ് പാണ്ഡ്യയുടെ ഗ്യാരേജിലുള്ളത്. ഇപ്പോഴിതാ റേഞ്ച് റോവര്‍ സ്‌പോര്‍ട്‌സ് സ്വന്തമാക്കിയിരിക്കുകയാണ് താരം. ഏകദേശം 1.6 കോടി രൂപയാണ് വാഹനത്തിന്റെ എക്‌സ് ഷോറൂം വില വരുന്നത്. സെന്റോറിനി ബ്ലാക്ക് നിറത്തിലുള്ളതാണ് ഇന്ത്യന്‍ ക്രിക്കറ്ററുടെ റേഞ്ച് റോവര്‍. വാഹനത്തിന്റെ റജിസ്‌ട്രേഷന്‍ നമ്പറിലുമുണ്ട് പ്രത്യേകത. 1234 എന്ന നമ്പറാണ് തിരഞ്ഞെടുത്തിരിക്കുന്നത്. താരത്തിന്റെ മെഴ്സിഡീസ് ബെന്‍സ് ജി 63 എ എം ജിയ്ക്കും ഇതേ നമ്പര്‍ തന്നെയാണ്.

Also Read: റിയല്‍ എസ്റ്റേറ്റില്‍ പണം വീശി ബോളിവുഡ് താരങ്ങള്‍; നിക്ഷേപ വിവരങ്ങള്‍ ഇങ്ങനെ…

11.4 ഇഞ്ച് റിയര്‍ സീറ്റ് എന്റര്‍ടൈന്‍മെന്റ് സിസ്റ്റം, 3 ഡി സറൗണ്ട് മെറിഡിയന്‍ സൗണ്ട് സിസ്റ്റം, ക്വാഡ് സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, സോഫ്റ്റ് ക്ലോസ് ഡോറുകള്‍, 360 ഡിഗ്രി ക്യാമറ, എ ഡി എ എസ് തുടങ്ങി ഫീച്ചറുകളുടെ ഒരു നീണ്ട നിര തന്നെ ഈ വാഹനത്തിലുണ്ട്. 3.0 ലീറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് വി6 പെട്രോള്‍ എന്‍ജിനാണ് റേഞ്ച് റോവര്‍ സ്‌പോര്‍ടിന്റെ കരുത്ത്. 394 ബി എച്ച് പി പവറും 550 എന്‍ എം ടോര്‍ക്കും ഉല്പാദിപ്പിക്കുന്നതാണ് ഈ മോട്ടോര്‍. 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ്. വി6 ഡീസല്‍ എന്‍ജിനോടെയും പുതിയ റേഞ്ച് റോവര്‍ സ്പോര്‍ട് വിപണിയിലുണ്ട്. 346 ബി എച്ച് പി കരുത്തും 700 എന്‍ എം ടോര്‍ക്കും പുറത്തെടുക്കും ഈ എന്‍ജിന്‍.

Top