കൊച്ചി: ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തി നെതിരെ ഉണ്ടായ ബംഗാളി നടിയുടെ ആരോപണത്തിൽ, രഞ്ജിത്തിനെ പിന്തുണച്ച് സംവിധായകൻ ഷാജി കൈലാസ്. തനിക്ക് അറിയുന്ന രഞ്ജിത്ത് അങ്ങനെയൊരു കാര്യം ചെയ്യുമെന്ന് കരുതുന്നില്ലെന്ന് ഷാജി കൈലാസ് പറഞ്ഞു. അതേസമയം രഞ്ജിത്ത് ആ ടൈപ്പല്ല, ഇത്രയും പേർക്ക് മുന്നിൽവെച്ച് രഞ്ജിത്ത് അങ്ങനെ ചെയ്യുമെന്ന് കരുതുന്നില്ല, നിലവിലുള്ള ആരോപണങ്ങളുടെ നിജസ്ഥിതി തെളിയിക്കുമെന്ന് രഞ്ജിത്ത് തന്നെ വ്യക്തമാക്കിയതാണെന്നും ഷാജി കൈലാസ് പറഞ്ഞു.
അക്രമമുണ്ടായത് 2009 ൽ
2009 ൽ മമ്മൂട്ടി നായകനായി രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരി മാണിക്യം എന്ന സിനിമയിൽ അഭിനയിക്കാൻ വിളിച്ചുവരുത്തിയ ശേഷം രഞ്ജിത് വളകളിൽ തൊടുന്ന ഭാവത്തിൽ കൈയിൽ സ്പർശിച്ചതായും മുടിയിൽ തലോടിയതായും ബംഗാളി നടി ശ്രീലേഖ മിത്ര കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. തുടർന്ന്കഴുത്തിൽ സ്പർശിക്കാൻ ശ്രമിച്ചതോടെ മുറിയിൽ നിന്നിറങ്ങി. ഇതേത്തുടർന്നു താൻ സിനിമയിൽ അഭിനയിക്കാതെ പിറ്റേന്നു തന്നെ മടങ്ങി. അതേസമയം ലൈംഗികമായി തന്നെ ഉപദ്രവിച്ചിട്ടില്ല. എന്നാൽ അതിലേക്കുള്ള സൂചനകൾ നൽകുന്നതായിരുന്നു രഞ്ജിത്തിന്റെ പെരുമാറ്റം. എന്നാൽ ബംഗാളിലിരുന്നു നിയമനടപടികൾ സ്വീകരിക്കുന്നതിനു പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്നും ഇടതു സഹയാത്രികയായ ശ്രീലേഖ പറഞ്ഞിരുന്നു.
Also Read: നടിയുടെ പരാതിയിൽ കേസെടുത്താൽ നേരിടേണ്ടത് സിദ്ദിഖ്; ജഗദീഷ്
എന്നാൽ ആരോപണത്തെ തുടർന്ന് പ്രതിഷേധം ശക്തമായതോടെ സർക്കാറിന് മുമ്പാകെ രാജിക്കത്ത് നൽകാൻ രഞ്ജിത്ത് നിർബന്ധിതനായിരുന്നു. പ്രതിപക്ഷത്ത് നിന്ന് ഒപ്പം ഭരണപക്ഷത്ത് നിന്നും രാജിക്കായി മുറവിളി ഉയർന്നതോടെയാണ് അദ്ദേഹം സമ്മർദത്തിലായത്. അതേസമയം ലൈംഗിക ആരോപണവിധേയനായ ‘അമ്മ ജനറൽ സെക്രട്ടറി സിദ്ദിഖ് രാജിവെച്ചതിനു പിന്നാലെയാണ് രഞ്ജിത്തിന്റെ ഈ തീരുമാനം.