കോട്ടയം: നിലവിലെ ചലച്ചിത്ര അക്കാദമി ചെയർമാനും, സംവിധായകനുമായ രഞ്ജിത്തിനെതിരെ ബംഗാൾ നടിയുടെ ആരോപണത്തിൽ പ്രതികരണവുമായി സംവിധായകൻ ഭദ്രൻ. തന്റെ സ്ഥാനത്തിരുന്ന് ആരോപണത്തെ നേരിടുന്നത് ശരിയല്ലെന്നും രഞ്ജിത്ത് രാജി വെച്ച് ആരോപണത്തെ നേരിടണമെന്നും ഭദ്രൻ അഭിപ്രായപ്പെട്ടു. അതേസമയം വളരെ ഞെട്ടിക്കുന്ന ഒരു വാർത്തയാണ് കേട്ടത്. രഞ്ജിത്ത് രാജിവച്ച് ആരോപണത്തെ നേരിട്ട് സംശുദ്ധത തെളിയിക്കണമെന്നും ഭദ്രൻ കൂട്ടിച്ചേർത്തു.
എന്നാൽ കേവലമൊരു സംവിധായകനോ തിരക്കഥാകൃത്തോ മാത്രമല്ല അദ്ദേഹം. തീർച്ചയായും ഇരിക്കുന്ന പദവിയുടെ ഗൗരവം കൂടി മാനിക്കണം. അതേസമയം സാംസ്കാരിക മന്ത്രി തൊടുത്തുവിടുന്ന ചില വാക്കുകൾ ശോചനീയമാണെന്നും സംവിധായകൻ ഭദ്രൻ പറഞ്ഞു.