CMDRF

നടന്‍ നിവിന്‍ പോളിക്കെതിരെ പീഡനക്കേസ്

ദുബായിലെ ഹോട്ടല്‍ മുറിയില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണ് പരാതി.

നടന്‍ നിവിന്‍ പോളിക്കെതിരെ പീഡനക്കേസ്
നടന്‍ നിവിന്‍ പോളിക്കെതിരെ പീഡനക്കേസ്

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ സിനിമാ മേഖലയിലുള്ളവര്‍ക്കെതിരെ ലൈംഗിക ആരോപണങ്ങളുമായി നിരവധിപേരാണ് രംഗത്തുവരുന്നത്. അത്തരത്തില്‍ അഭിനയിക്കാന്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ നടന്‍ നിവിന്‍ പോളിക്കെതിരെയാണ് ഇപ്പോള്‍ കേസ് വന്നിട്ടുള്ളത്.

ദുബായിലെ ഹോട്ടല്‍ മുറിയില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണ് പരാതി. എറണാകുളം ഊന്നുകല്‍ പൊലീസാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞമാസം നവംബര്‍ മാസത്തിലാണ് കേസിന് ആസ്പദമായ സംഭവം. കേസില്‍ ആറു പ്രതികളുണ്ട്. നിവിന്‍ ആറാം പ്രതിയാണ്.

Top