CMDRF

ബലാത്സം​ഗക്കേസ്; നടൻ സിദ്ദിഖിൻ്റെ മൂൻകൂർ ജാമ്യാപേക്ഷക്കെതിരെ വീണ്ടും തടസ ഹർജി

പരാതിക്കാരി ഉന്നയിച്ച കാര്യങ്ങളുടെ അടിസ്ഥാനത്തിൽ തന്നെ കസ്റ്റഡിയിലെടുക്കാനാകില്ലെന്നും ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചത് മുൻ സുപ്രീം കോടതി വിധികൾക്കെതിരെന്ന് സിദ്ദിഖ് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു

ബലാത്സം​ഗക്കേസ്; നടൻ സിദ്ദിഖിൻ്റെ മൂൻകൂർ ജാമ്യാപേക്ഷക്കെതിരെ വീണ്ടും തടസ ഹർജി
ബലാത്സം​ഗക്കേസ്; നടൻ സിദ്ദിഖിൻ്റെ മൂൻകൂർ ജാമ്യാപേക്ഷക്കെതിരെ വീണ്ടും തടസ ഹർജി

ഡൽഹി: ബലാത്സം​ഗക്കേസിൽ നടൻ സിദ്ദിഖിൻ്റെ മൂൻകൂർ ജാമ്യാപേക്ഷക്കെതിരെ സുപ്രീംകോടതിയിൽ വീണ്ടും തടസ ഹർജി. അഭിഭാഷകൻ അജീഷ് കളത്തിലാണ് തടസഹർജി നൽകിയത്. ഹേമ കമ്മറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് ദേശീയ വനിതാ കമ്മീഷനടക്കം പരാതി നൽകിയ വ്യക്തിയാണ് അജീഷ്. പരാതിക്കാരി ഉന്നയിച്ച കാര്യങ്ങളുടെ അടിസ്ഥാനത്തിൽ തന്നെ കസ്റ്റഡിയിലെടുക്കാനാകില്ലെന്നും ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചത് മുൻ സുപ്രീം കോടതി വിധികൾക്കെതിരെന്ന് സിദ്ദിഖ് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

‘ലൈംഗിക ശേഷി പരിശോധനക്ക് താൻ തയ്യാറാണ്. അതിനായി കസ്റ്റഡിയിൽ എടുക്കേണ്ടതില്ല. ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതായി ആരോപണമില്ല. താൻ തെളിവ് നശിപ്പിക്കുമെന്ന വാദവും തെറ്റാണ്. പരാതിക്കാരിയുടെ പരസ്പര വിരുദ്ധമായ ആരോപണങ്ങൾ ഹൈക്കോടതി പരിഗണിച്ചില്ല. പരാതിക്കാരിക്ക് തന്നിൽ നിന്ന് ഭീഷണിയുണ്ടെന്ന വാദത്തിന് തെളിവുകളില്ല. ഭയം കൊണ്ടാണ് പരാതി നൽകാത്തത് എന്ന വാദം തെളിക്കാനായില്ല. 5 കൊല്ലമായി പരാതിക്കാരി തനിക്കെതിരെ മാധ്യമങ്ങളിലൂടെ സംസാരിക്കുന്നുണ്ട്’. 14 പേർക്കെതിരെ പരാതിക്കാരി ആരോപണം ഉന്നയിച്ചിട്ടുണ്ടെന്നും ഹർജിയിൽ സിദ്ദിഖ് ആരോപിക്കുന്നു. 154 പേജുള്ള ഹർജിയാണ് സമർപ്പിച്ചത്.

അതേ സമയം ഹൈക്കോടതി മുൻകൂർ ജാമ്യഹർജി തള്ളി മൂന്ന് ദിവസമായിട്ടും നടൻ സിദ്ദിഖിനെ അറസ്റ്റ് ചെയ്യാതെ പൊലീസ് ഒളിച്ചുകളി തുടരുകയാണ്. സിദ്ദിഖ് എവിടെയെന്ന് പോലും കണ്ടെത്താൻ കഴിയാതെ ലുക്ക് ഔട്ട് നോട്ടീസിറക്കി കാത്തിരിക്കുകയാണ് അന്വേഷണസംഘം. സുപ്രീംകോടതി മുൻകൂർ ജാമ്യഹർജി പരിഗണിക്കുന്നത് വരെ പിടികൊടുക്കേണ്ടെന്നാണ് അഭിഭാഷകർ സിദ്ദിഖിനോട് നിർദേശിച്ചിരിക്കുന്നതെന്നാണ് വിവരം.

Also read: ബലാത്സം​ഗ കേസ്; സുപ്രീം കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ച് നടൻ സിദ്ദിഖ്

എന്നാൽ അഞ്ച് സംഘങ്ങളായി തിരയുകയാണെന്നാണ് പൊലീസ് ആവർത്തിക്കുന്നത്. വീടുകളിലും ഹോട്ടലുകളിലുമെല്ലാം അരിച്ചുപെറുക്കി. വിമാനത്താവളങ്ങളിൽ ലുക്ക് ഔട്ട് സർക്കുലർ ഇറക്കി. സംസ്ഥാനത്തിൻറെ പുറത്തുൾപ്പെടെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി. സുപ്രീംകോടതിയിലെ സിദ്ദിഖിൻറെ മുൻകൂർ ജാമ്യഹർജിയിൽ സർക്കാർ തടസഹർജി ഫയൽ ചെയ്തു.

Top