ബലാത്സംഗ കൊലപാതകം; കുറ്റവാളിയെ രക്ഷിക്കാന്‍ ശ്രമിച്ചുവെന്ന രാഹുലിന്റെ പരാമര്‍ശത്തിന് മറുപടിയുമായി തൃണമൂല്‍

ഡൽഹി: കൊല്‍ക്കത്തയിലെ പിജി ഡോക്ടറുടെ ബലാത്സംഗ കൊലപാതകത്തില്‍ കുറ്റവാളിയെ രക്ഷിക്കാന്‍ ശ്രമിച്ചുവെന്ന രാഹുലിന്റെ പരാമര്‍ശത്തിന് മറുപടിയുമായി തൃണമൂല്‍ കോണ്‍ഗ്രസ്. മുഡ കുംഭകോണത്തില്‍ ആരോപണവിധേയനായ സിദ്ധരാമയ്യയോട് രാജിവെക്കാന്‍ ആവശ്യപ്പെടുമോ എന്ന ചോദ്യവുമായി തൃണമൂല്‍ നേതാവ് രംഗത്തുവന്നതോടെ സംഭവത്തില്‍ രാഷ്ട്രീയവിവാദം ശക്തമായി.

കുറ്റവാളിയെ രക്ഷിക്കാന്‍ ആദ്യ ഘട്ടത്തിലുണ്ടായ ശ്രമങ്ങള്‍ ആശുപത്രിയുടെയും പ്രാദേശിക ഭരണകൂടത്തിന്റെയും നേര്‍ക്ക് സംശയമുണ്ടാകുന്നുവെന്ന് രാഹുല്‍ പ്രതികരിച്ചിരുന്നു. ഇതിന് മറുപടിയായാണ് തൃണമൂല്‍ നേതാവ് കുനാല്‍ ഘോഷ് രംഗത്തുവന്നത്. മമത സര്‍ക്കാര്‍ എല്ലാ നടപടികളും എടുത്തിരുന്നുവെന്ന് പറഞ്ഞ കുനാല്‍ ഘോഷ് ഒരു ധാരണയുമില്ലാതെയാണ് രാഹുല്‍ സംസാരിക്കുന്നതെന്നും അഴിമതിയാരോപണം നേരിടുന്ന സിദ്ധരാമയ്യയോട് അങ് രാജിവെക്കാന്‍ ആവശ്യപ്പെടുമോയെന്നും ചോദിച്ചു.

Top