പ്രായപൂർത്തിയാകാത്ത മകളെയും മരുമകളെയും ബലാത്സംഗംചെയ്തു; പ്രതി പിടിയിൽ

പ്രതിയെ പിടിക്കാനായി പോലീസ് ഒന്നിലേറെ സംഘങ്ങളെ അയച്ചു

പ്രായപൂർത്തിയാകാത്ത മകളെയും മരുമകളെയും ബലാത്സംഗംചെയ്തു; പ്രതി പിടിയിൽ
പ്രായപൂർത്തിയാകാത്ത മകളെയും മരുമകളെയും ബലാത്സംഗംചെയ്തു; പ്രതി പിടിയിൽ

റായ്പുര്‍: ബലാത്സംഗ കേസിൽ ജയിലിലായിരുന്ന പ്രതി പരോളിലിറങ്ങി 11 വയസുള്ള മകളെയും 12 വയസുള്ള മരുമകളേയും ബലാത്സംഗം ചെയ്തു. ഛത്തീസ്ഗഢിലെ കൊരിയ ജില്ലയിൽ ഒക്ടോബര്‍ 21 നാണ് സംഭവം. ആരോടെങ്കിലും പറഞ്ഞാല്‍ പ്രത്യാഘാതമുണ്ടാകുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയിരുന്നെന്ന് കുട്ടികൾ പൊലിസിനോട് പറഞ്ഞു.

Also Read: ഗാര്‍ഹിക പീഡനക്കേസ്; ഭാര്യയെ ബ്യൂട്ടി പാര്‍ലറില്‍ കയറി മര്‍ദ്ദിച്ച ഭര്‍ത്താവിന് തടവുശിക്ഷ

വിറക് ശേഖരിക്കാനെന്ന വ്യാജേനെ കാട്ടിലേക്ക് കൊണ്ടുപോയ ശേഷമാണ് പ്രതി ബലാത്സംഗം ചെയ്തത്. പ്രതി സീരിയൽ റേപ്പിസ്റ്റാണെന്നും പോലീസ് വ്യക്തമാക്കി. ബലാത്സംഗത്തിനുശേഷമുണ്ടായ മാനസികാഘാതത്തെ തുടര്‍ന്ന് സംഭവം ആരോടും പറയാന്‍ കുട്ടികള്‍ തയ്യാറായിരുന്നില്ല. പിന്നീട് ഇരുവരും തങ്ങളുടെ ദുരനുഭവം പരസ്പരം പങ്കുവെക്കുകയായിരുന്നു. ഇതിന് ശേഷം ധൈര്യം സംഭരിച്ച് ഇരുവരും ശനിയാഴ്ച നേരിട്ട് പോലീസിനെ സമീപിക്കുകയായിരുന്നു.

പ്രതിയെ പിടിക്കാനായി പോലീസ് ഒന്നിലേറെ സംഘങ്ങളെ അയച്ചു. പ്രതി ഫോണ്‍ ഉപയോഗിക്കാതിരുന്നതിനാല്‍ ഇയാളെ കണ്ടെത്തുക ദുഷ്‌കരമായിരുന്നു. പിന്നീട് സമീപജില്ലയായ രകോര്‍ബയിലെ ഒരു കാട്ടില്‍ നിന്നുമാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.

Top