CMDRF

റാപ്പർ ട്രവിസ് സ്കോട്ട് പാരീസിൽ അറസ്റ്റിൽ.

റാപ്പർ ട്രവിസ് സ്കോട്ട് പാരീസിൽ അറസ്റ്റിൽ.
റാപ്പർ ട്രവിസ് സ്കോട്ട് പാരീസിൽ അറസ്റ്റിൽ.

ലോകപ്രശസ്ത റാപ്പ് ​ഗായകൻ ട്രവിസ് സ്കോട്ട് പാരീസിൽ അറസ്റ്റിലായി. വെള്ളിയാഴ്ചയാണ് സംഭവം. പാരീസിലെ ആഡംബര ഹോട്ടലായ ജോർജസ് വിയിൽ വെച്ച് സുരക്ഷാ ഉദ്യോ​ഗസ്ഥനുമായി വഴക്കിട്ടതാണ് അറസ്റ്റിന് കാരണം. പാരീസ് ഒളിമ്പിക്സിനെത്തിയതായിരുന്നു സ്കോട്ട്.

പാരീസ് പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫീസാണ് ​ഗായകന്റെ അറസ്റ്റിനേക്കുറിച്ചും അതിനിടയാക്കിയ കാരണത്തേക്കുറിച്ചും അറിയിച്ചത്. സ്വന്തം സുരക്ഷാ ഉദ്യോ​ഗസ്ഥനുമായി തർക്കത്തിലേർപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു ​ഗായകൻ.

ഈ പ്രശ്നം പരിഹരിക്കാൻ ഹോട്ടലിലെ സുരക്ഷാ ഉദ്യോ​ഗസ്ഥൻ ശ്രമിക്കുന്നതിനിടെ ഇയാളോടും ട്രവിസ് സ്കോട്ട് മോശമായി പെരുമാറി. ഇതാണ് അദ്ദേഹത്തിന്റെ അറസ്റ്റിലേക്ക് നയിച്ചത്. പാരീസ് ഒളിമ്പിക്സിൽ വ്യാഴാഴ്ച രാത്രി നടന്ന അമേരിക്ക-സെർബിയ പുരുഷ ബാസ്കറ്റ് ബോൾ സെമി ഫൈനൽ മത്സരത്തിൽ ട്രവിസ് പങ്കെടുത്തിരുന്നു. അമേരിക്കയായിരുന്നു മത്സരത്തിൽ വിജയിച്ചത്.

ഈ വർഷം ഇത് രണ്ടാം തവണയാണ് ട്രവിസ് സ്കോട്ട് അറസ്റ്റിലാവുന്നത്. ഇക്കഴിഞ്ഞ ജൂണിൽ മദ്യപിച്ച് ലക്കുകെട്ട് ചാർട്ടർ ബോട്ടിൽ അതിക്രമിച്ചുകയറി യാത്രക്കാർക്ക് ശല്യമുണ്ടാക്കിയതിന് മിയാമി ബീച്ച് മറീനയിൽവെച്ച് ട്രവിസ് അറസ്റ്റിലായിരുന്നു. 650 ഡോളർ പിഴയൊടുക്കിയ ശേഷമാണ് ഇദ്ദേഹത്തെ പിന്നീട് പുറത്തുവിട്ടത്.

Top