രസത്തിനുള്ളിലെ ആരോ​ഗ്യ രഹസ്യങ്ങൾ അറിയാം

രസം ഭക്ഷ്യ വിഭവങ്ങളില്‍ ഒന്നായാണ് അറിയപ്പെടുന്നതെങ്കിലും പണ്ടു കാലത്ത് കോള്‍ഡ്, പനി പോലുള്ള അവസ്ഥകളില്‍ ഇതുണ്ടാക്കി കുടിയ്ക്കുന്നത് പതിവായിരുന്നു.

രസത്തിനുള്ളിലെ ആരോ​ഗ്യ രഹസ്യങ്ങൾ അറിയാം
രസത്തിനുള്ളിലെ ആരോ​ഗ്യ രഹസ്യങ്ങൾ അറിയാം

പുളി, കുരുമുളക്, തക്കാളി, ജീരകം, മറ്റ് സുഗന്ധവ്യഞ്ജനങ്ങൾ എന്നിവ ഉപയോഗിച്ച് തയ്യാറാക്കുന്ന ദക്ഷിണേന്ത്യയിലെ ഏറ്റവും ജനപ്രിയ സൂപ്പ് ആണ് രസം. സുഗന്ധവ്യഞ്ജനങ്ങളുടെ സാന്നിധ്യം രസത്തെ ഏറ്റവും പോഷകസാന്ദ്രതയുള്ള ഭക്ഷണങ്ങളിൽ ഒന്നാക്കി മാറ്റുന്നു. പ്രോട്ടീനുകൾ, വൈറ്റമിനുകൾ, ആന്റിഓക്‌സിഡന്റുകൾ, ധാതുക്കൾ എന്നിവയാൽ സമ്പന്നമാണ് രസം. ഒരു പ്രത്യേക പുളിപ്പും, കുരുമുളകിന്റെയും, മുളകിന്റെയും രുചിയും, സുഗന്ധവ്യജ്ഞനങ്ങളുടെ യഥാർത്ഥ നറുമണവുമെല്ലാം അടങ്ങിയ ആകർഷകമായ വിഭവമാണിത്.

മലബന്ധം പോലുള്ള വയർ സംബന്ധമായ പ്രശ്‌നങ്ങൾക്ക് പരിഹാരം കൂടിയാണ് രസം. പുളിയിൽ സമ്പന്നമായ അളവിൽ ഡയറ്ററി ഫൈബറുകൾ അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധശേഷി കൂട്ടുന്നതിന് സഹായിക്കുന്നു. രസത്തിൽ അടങ്ങിയിരിക്കുന്ന കുരുമുളകാണ് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നത്. ഇത് കൂടുതൽ മൂത്രം ഉത്പാദിപ്പിക്കുകയും വിഷവസ്തുക്കളെ നീക്കം ചെയ്യുന്നത് പ്രോത്സാഹിപ്പിക്കുന്നു. അങ്ങനെ, ശരീരത്തിന്റെ മെറ്റബോളിസം ശരിയായി പ്രവർത്തിക്കുന്നു.

Also Read: വലിയ ​ഗുണങ്ങളുള്ള കുഞ്ഞൻ തക്കാളി

രസം ഭക്ഷ്യ വിഭവങ്ങളില്‍ ഒന്നായാണ് അറിയപ്പെടുന്നതെങ്കിലും പണ്ടു കാലത്ത് കോള്‍ഡ്, പനി പോലുള്ള അവസ്ഥകളില്‍ ഇതുണ്ടാക്കി കുടിയ്ക്കുന്നത് പതിവായിരുന്നു. ഇതില്‍ ചേര്‍ക്കുന്ന ചേരുവകള്‍ മരുന്നു ഗുണം നല്‍കുന്നവയെന്നതാണ് കാര്യം. കുരുമുളക് രസം, തക്കാളി രസം എന്നിങ്ങനെ രസത്തില്‍ തന്നെ വകഭേദങ്ങളുണ്ട്. നിയാസിൻ, വൈറ്റമിൻ എ, സി, ഫോളിക് ആസിഡ്, തയാമിൻ എന്നിവ ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതിൽ അടങ്ങിയിട്ടുള്ള കുരുമുളകിന്റെ ഉപയോഗം ദഹനത്തെ എളുപ്പമാക്കാൻ സഹായിക്കുന്നു. രസത്തിൽ ചേർത്തിരിക്കുന്ന പുളിയിൽ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തെ ചെറുപ്പവും സുന്ദരവുമായി നിലനിർത്താൻ സഹായിക്കുന്നു.

രസത്തിന്റെ പ്രധാന ചേരുവകള്‍ കുരുമുളക്, ജീരകം, വെളുത്തുള്ളി, മഞ്ഞള്‍, മുളക്, കറിവേപ്പില, മല്ലിയില, പുളി, തക്കാളി തുടങ്ങിയവയെല്ലാമാണ്. ഇവയ്‌ക്കെല്ലാം തന്നെ ശരീരത്തിന് പ്രതിരോധം വര്‍ധിപ്പിയ്ക്കാനുള്ള കഴിവുമുണ്ട്. ചില പാചക രീതികളിൽ രസത്തിൽ പച്ചക്കറികളും പുഴുങ്ങിയ പയറും ഇതിലേക്ക് ചേർക്കാറുണ്ട്. രാജ്യമെമ്പാടും ആസ്വദിക്കുന്ന രസത്തിന്റെ ഏറ്റവും പ്രശസ്തമായ വകഭേദങ്ങളിലൊന്നാണ് തക്കാളി രസം.

Also Read:ആന്റിഓക്‌സിഡന്റുകളുടെ ഉറവിടം, കോശങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു

ഭക്ഷണത്തില്‍, പ്രത്യേകിച്ചും സദ്യയില്‍ രസം ഉള്‍പ്പെടുത്തുന്നതു തന്നെ ബാക്കി ഭക്ഷണങ്ങള്‍ കഴിച്ചതിനെ തുടര്‍ന്നുള്ള വയര്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ ഒഴിവാക്കാനാണ്. ഭക്ഷണ ശേഷം ഒരു ഗ്ലാസ് രസമെന്നത് പലരും അനുവര്‍ത്തിച്ചു പോരുന്ന ഒന്നുമാണ്. തടി കുറയ്ക്കാന്‍ സഹായിക്കുന്ന ചേരുവകളാണ് ഇതില്‍ മിക്കവാറും എന്നതും ശ്രദ്ധേയമാണ്. ഭക്ഷണം കഴിച്ചതിനുശേഷം വയറിന് അസ്വസ്ഥത തോന്നുന്നെങ്കിൽ ഒരു പാത്രം രസം കുടിക്കുന്നത് നല്ലതാണ്.

ഒരു പാത്രം രസം കുടിക്കുന്നത് ശരീരത്തിന്റെ അധിക ഭാരം കുറയ്ക്കുവാൻ നിങ്ങളെ ഫലപ്രദമായി സഹായിക്കും. രസത്തിലെ കുരുമുളക് ശരീരത്തിന്റെ രാസവിനിമയത്തെ വളരെയധികം പരിഷ്കരിക്കുന്നു. അതിലൂടെ മെറ്റബോളിസത്തിന്റെ വേഗത വർദ്ധിപ്പിക്കുകയും, നിങ്ങളുടെ അധിക കൊഴുപ്പുകൾ എരിച്ചു കളയുന്നത് ഉറപ്പാക്കുകയും ചെയ്യുന്നു.

Top