CMDRF

പിറന്നാൾ ദിനത്തിൽ അപൂർവ നേട്ടം സ്വന്തമാക്കി റാഷിദ് ഖാൻ

ഇന്നലെ ഷാർജയിൽ നടന്ന ദക്ഷിണാഫ്രിക്കക്കെിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിലാണ് റാഷിദ് ഈ അപൂർവ നേട്ടത്തിന് ഉടമയായത്

പിറന്നാൾ ദിനത്തിൽ അപൂർവ നേട്ടം സ്വന്തമാക്കി റാഷിദ് ഖാൻ
പിറന്നാൾ ദിനത്തിൽ അപൂർവ നേട്ടം സ്വന്തമാക്കി റാഷിദ് ഖാൻ

ഷാർജ: ഏകദിന ക്രിക്കറ്റിൻറെ ചരിത്രത്തിലാദ്യമായി പിറന്നാൾ ദിനത്തിൽ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ആദ്യ ബൗളറെന്ന അപൂർവ നേട്ടം സ്വന്തമാക്കി ബംഗ്ലാദേശ് ക്യാപ്റ്റൻ റാഷിദ് ഖാൻ. ഇന്നലെ ഷാർജയിൽ നടന്ന ദക്ഷിണാഫ്രിക്കക്കെിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിലാണ് റാഷിദ് ഈ അപൂർവ നേട്ടത്തിന് ഉടമയായത്. ഒമ്പതോവറിൽ വെറും 19 റൺസ് മാത്രം വഴങ്ങിയാണ് റാഷിദ് ദക്ഷിണാഫ്രിക്കയുടെ അഞ്ച് വിക്കറ്റുകൾ എറിഞ്ഞിട്ടത്.

വെള്ളിയാഴ്ചയാണ് റാഷിദ് ഖാൻ തൻറെ 26-ാ പിറന്നാൾ ആഘോഷിച്ചത്. പിറന്നാൾ ദിനത്തിൽ ഇതിന് മുമ്പ് ഒരു ബൗളറുടെ പ്രകടനം ദക്ഷിണാഫ്രിക്കയുടെ വെർനോൺ ഫിലാൻഡറുടെ പേരിലായിരുന്നു. 2007ൽ ബെൽഫാസ്റ്റിൽ അയർലൻഡിനെതിരെ 12 റൺസ് വഴങ്ങി നാലു വിക്കറ്റാണ് അന്ന് ഫിലാൻഡർ വീഴ്ത്തിയത്. 2010ൽ ഓസ്ട്രേലിയക്കെതിരെ ഇംഗ്ലണ്ടിൻറെ സ്റ്റുവർട്ട് ബ്രോഡും പിറന്നാൾ ദിനത്തിൽ 44 റൺസ് വഴങ്ങി നാലു വിക്കറ്റ് എടുത്തിരുന്നു.

Also Read:ചെന്നൈ ടെസ്റ്റിൽ ബംഗ്ലാദേശിന് മുന്നിൽ വിജയലക്ഷ്യവുമായി ഇന്ത്യ

റാഷിദിൻറെ മാസ്മരിക ബൗളിംഗ് പ്രകടനത്തിൻറെ ദക്ഷിണാഫ്രിക്കയെ 177 റൺസിന് തകർത്ത അഫ്ഗാനിസ്ഥാൻ മൂന്ന് മത്സരങ്ങളുടെ പരമ്പര 2-0ന് സ്വന്തമാക്കി ചരിത്രം സൃഷ്ടിക്കുകയും ചെയ്തിരുന്നു. ആദ്യ ഏകദിനത്തിൽ ആറ് വിക്കറ്റിന് അഫ്ഗാൻ ജയിച്ചിരുന്നു.. ഇന്നലെ നടന്ന രണ്ടാം മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ റഹ്മാനുള്ള ഗുർബാസിൻറെ സെഞ്ചുറി കരുത്തിൽ 50 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 311 റൺസെടുത്തപ്പോൾ ദക്ഷിണാഫ്രിക്ക 34.2 ഓവറിൽ 134 റൺസിന് ഓൾ ഔട്ടായി. അഞ്ച് വിക്കറ്റെടുത്ത റാഷിദ് ഖാനും നാലു വിക്കറ്റെടുത്ത നംഗേലിയ ഖരോട്ടെയും ചേർന്നാണ് ദക്ഷിണാഫ്രിക്കെ എറിഞ്ഞിട്ടത്. ജയത്തോടെ മൂന്ന് മത്സര പരമ്പരയിൽ 2-0ന് അഫ്ഗാനിസ്ഥാൻ മുന്നിലെത്തി. മൂന്നാം ഏകദിനം ഞായറാഴ്ച നടക്കും.

Top