കേന്ദ്ര ആഭ്യന്തരമന്ത്രാലയ ഏജന്‍സിയുടെ സൈബര്‍ സുരക്ഷാ അംബാസഡറായി നടി രശ്മിക മന്ദാന. ഇന്ത്യന്‍ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്ററാണ് രശ്മികയെ നിയമിച്ചത്. സൈബര്‍ സുരക്ഷ പ്രോത്സാഹിപ്പിക്കുന്നതിനും, സുരക്ഷ ഉറപ്പാക്കുന്നതിനെക്കുറിച്ചും ദേശവ്യാപക പ്രചാരണം നടത്തുന്നതിന് ഇനി രശ്മിക നേതൃത്വം നല്‍കും. സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച വിഡിയോയിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്.
സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് ഇരകളാകാതെ പരമാവധിപേരെ രക്ഷിക്കാൻ ഞാനും ആഗ്രഹിക്കുന്നു. അതുകൊണ്ടാണ് ബ്രാണ്ട് അംബാസഡര്‍ പദവി ഏറ്റെടുക്കുന്നത്. നമുക്കും നമ്മുടെ ഭാവി തലമുറയ്ക്കും വേണ്ടി സൈബര്‍ ഇടം സുരക്ഷിതമാക്കുന്നതിനുവേണ്ടി ഒന്നിക്കാം. സൈബര്‍ ലോകത്തെ ഭീഷണികളെപ്പറ്റി അവബോധം സൃഷ്ടിക്കാനാണ് താൻ ഈ പദവി ഏറ്റെടുക്കുന്നതെന്നും താരം പറഞ്ഞു.
Also Read: 40 ശതമാനം ഭിന്നശേഷിയുള്ളതിന്റെ പേരിൽ മെഡിക്കല്‍ പഠനം നിഷേധിക്കാനാവില്ല: സുപ്രീം കോടതി
താരത്തിന് നേരെയും പലവട്ടം സൈബർ അക്രമണം ഉണ്ടായിട്ടുണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജന്റസ് ഉപയോഗപ്പെടുത്തി രശ്മികയുടെ പേരില്‍ ഡീപ് ഫേക്ക് വീഡിയോകള്‍ അടക്കം പുറത്തുവന്നിട്ടുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തുകയും കുറ്റക്കാരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.