CMDRF

മലയാളികളുടെ സ്നേഹത്തിൽ മനംനിറഞ്ഞ് രശ്മിക മന്ദാന

മലയാളികളുടെ സ്നേഹത്തിൽ മനംനിറഞ്ഞ് രശ്മിക മന്ദാന
മലയാളികളുടെ സ്നേഹത്തിൽ മനംനിറഞ്ഞ് രശ്മിക മന്ദാന

നാഷ്ണൽ ക്രഷ് എന്ന് വിളിക്കുന്ന രശ്മിക മന്ദാന കേരളത്തിൽ വന്നതിന്റെ ആഹ്ലാദത്തിലാണ്. ഇത്രയും പ്രതീക്ഷിച്ചില്ലെന്നാണ് രശ്മിക പറയുന്നത്. കഴിഞ്ഞ ദിവസം രു കടയുടെ ഉദ്ഘാടനത്തിനായാണ് താരം കരുനാഗപ്പള്ളിയിൽ എത്തിയത്. താരത്തെ കാണാൻ എത്തിയ ആളുകളെ കണ്ട് അമ്പരന്നിരിക്കുകയാണ് താരം. വെഡ്സ്ഇന്ത്യ ഷോപ്പിംഗ് മാളിന്റെ ഉദ്ഘാടനത്തിന് എത്തിയ താരത്തെ കാണാൻ ജനങ്ങൾ തടിച്ചുകൂടി. മലയാളികൾക്ക് നന്ദിപറഞ്ഞുകൊണ്ടുള്ള കുറിപ്പിനൊപ്പം പരിപാടിയിൽ നിന്നുള്ള ചിത്രങ്ങളും നടി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.

‘ജൂലൈ 25 ന് ഞാൻ കേരളത്തിലെ കരുനാഗപ്പള്ളിയിൽ ഒരു ഉദ്ഘാടനത്തിന് എത്തിയിരുന്നു, എല്ലാം വളരെ നന്നായി സംഘടിപ്പിച്ചു. കേരളത്തിൽ നിന്ന് ഇത്രയും സ്നേഹം പ്രതീക്ഷിച്ചിരുന്നില്ല, എനിക്ക് കിട്ടിയ സ്നേഹത്തിൽ ഞാൻ വളരെ ആശ്ചര്യപ്പെട്ടു. ഹൃദയം നിറഞ്ഞു. ഇത്രയും സ്നേഹം ലഭിക്കാൻ എന്താണ് ചെയ്തതെന്ന് എനിക്കറിയില്ല, പക്ഷേ ഞാൻ അനുഗ്രഹീതയാണെന്ന് തോന്നുന്നു… നന്ദി…’, എന്നാണ് രശ്‌മിക ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

അല്ലു അർജുൻ നായകനായെത്തുന്ന പുഷ്പ 2 വിന്റെ തിരക്കിലാണ് ഇപ്പോൾ രശ്‌മിക. ഗീത ഗോവിന്ദം, സുൽത്താൻ, പുഷ്പാ, സീതാ രാമം, വാരിസ്, ആനിമൽ എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങളിലൂടെയാണ് കേരളത്തിൽ രശ്മികയ്ക്ക് വലിയൊരു ആരാധകവൃന്ദമുണ്ടായത്.

Top