മുംബൈ: ടാറ്റാ സൺസിന്റെ മുൻ ചെയർമാൻ രത്തൻ ടാറ്റയെ (86) മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെട്ടെന്നു രക്തസമ്മർദം കുറഞ്ഞതിനെ തുടർന്നാണിത്. നിലവിൽ തീവ്രപരിചരണവിഭാഗത്തിലാണ്. സമൂഹമാധ്യമമായ എക്സ് പ്ലാറ്റ്ഫോമിലൂടെ ആശങ്കപ്പെടേണ്ടതില്ലെന്ന് രത്തൻ ടാറ്റ തന്നെ മറുപടി നൽകിയിട്ടുണ്ട്.
Also Read: കടുത്ത ചൂട്; ചെന്നൈയിൽ എയര്‍ ഷോ കാണാനെത്തിയ മൂന്ന് മരണം
തനിക്ക് പ്രായത്തിന്റേതായ കാര്യങ്ങളുമായി ബന്ധപ്പെട്ടുള്ള ആരോഗ്യ പരിശോധനകളാണ് നടക്കുന്നത്., എന്നാണ് അദ്ദേഹം കുറിച്ചിരിക്കുന്നത്. ആശങ്കപ്പെടേണ്ടെന്നും ആരും തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു. നീണ്ട 21 വർഷം (1991–2012) ടാറ്റ ഗ്രൂപ്പിനെ നയിച്ച അദ്ദേഹം നിലവിൽ മുംബൈയിലാണ് താമസിക്കുന്നത്.