സാധാരണക്കാരന്റെ ജീവിതത്തെ നന്നായി ബാധിക്കുന്ന പ്രശ്‌നമായി ഡാറ്റ ചാര്‍ജ് മാറിയിരിക്കുകയാണ്. സാങ്കേതികവിദ്യയുടെ വളര്‍ച്ച മനുഷ്യനെ മൊബൈല്‍ ഫോണ്‍ ഇല്ലാത്ത ലോകത്തെ സ്വപ്നം കാണാന്‍ പോലും പേടിപ്പിക്കുന്ന അവസ്ഥയിലേക്കു മാറ്റിയിരിക്കുകയാണ് ഈ സാഹചര്യത്തില്‍ നിത്യ ജീവിതത്തില്‍ ഒഴിച്ച കൂടാന്‍ പറ്റാത്ത ഒരു ഘടകമായി മൊബൈല്‍. ഇത് മുതലെടുത്ത കോര്‍പ്പറേറ്റ് മുതലാളിത്യം അവരുടെ വളര്‍ച്ചയെ ഇതോടൊപ്പം ഉറപ്പ് വരുത്തുകയാണ്. ഇതില്‍ നിന്ന് വ്യത്യസ്തമായി രത്തന്‍ ടാറ്റാ കൂടെ തണലായി ബി.എസ്. എൻലിലേക്ക് കൈകോര്‍ത്തു.
നിലവില്‍ ജിയോയും എയര്‍ടെലും തങ്ങളുടെ ആധിപത്യം ഉറപ്പിക്കവേ ആണ് ടാറ്റായുടെ ബിഎസ്എന്‍ ലുമായുള്ള കൈകോര്‍ക്കല്‍ അത് അവരുടെ നിലനില്പിന്നെ തന്നെ ബാധിക്കുമോ എന്ന് കണ്ട തന്നെ അറിയേണ്ടിരിക്കുന്നു. സ്വകാര്യ ടെലിക്കോം കമ്പനികളുടെ നിരക്ക് വര്‍ധന രാജ്യത്തെ ഇളക്കിമറിച്ചിരിക്കുകയാണ്. സ്വകാര്യ കമ്പനികള്‍ക്ക് നേരേ കടുത്ത വിമര്‍ശനം ഉയര്‍ത്തിയും നിരക്ക് വര്‍ധിപ്പിക്കാത്ത ബിഎസ്എന്‍എല്ലിന് പിന്തുണ പ്രഖ്യാപിച്ചും നിരവധി പേര്‍ വന്നു. സ്വകാര്യ കമ്പനികളുടെ നിരക്ക് വര്‍ദ്ധനവിന് കേന്ദ്ര സര്‍ക്കാര്‍ വരെ കടുത്ത വിമര്‍ശനം പലയിടത്തുനിന്നായി നേരിടേണ്ടിവന്നു. റീച്ചാര്‍ജ് നിരക്ക് കൂട്ടിയ സ്വകാര്യ കമ്പനികള്‍ക്ക് എതിരേയുള്ള പ്രതിഷേധങ്ങളുടെ ഭാഗമായി പോര്‍ട്ട് ടു ബിഎസ്എന്‍എല്‍ ക്യാമ്പയിന്‍ അടക്കം സോഷ്യല്‍ മീഡിയ പ്ലാറ്റുഫോമുകളില്‍ നടക്കുന്നുണ്ട് .
രാജ്യത്തെ മുന്‍നിര സ്വകാര്യ ടെലികോം കമ്പനികളായ റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ എന്നിവയെല്ലാം ഈ മാസം തുടക്കം മുതലാണ് തങ്ങളുടെ നിരക്കുകളില്‍ വര്‍ധന വരുത്തിയത്. റീചാര്‍ജ് പ്ലാനുകള്‍ക്ക് ചിലവേറിയതോടെ പല ആളുകളും ബി.എസ്.എന്‍.എല്ലിലേക്ക് തങ്ങളുടെ നമ്പര്‍ മാറ്റിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ ട്രെന്‍ഡ് അതിവേഗം വളര്‍ന്നെന്നും ജിയോ, എയര്‍ടെല്‍ ഉപയോക്താക്കള്‍ ബി.എസ്.എന്‍.എല്‍ നല്‍കുന്ന താരതമ്യേന ചിലവ് കുറഞ്ഞ പ്ലാനുകളില്‍ ആകൃഷ്ടരായെന്നുമാണ് വ്യക്താക്കുന്നത് ഇതിനിടെ ടാറ്റ ഗ്രൂപ്പ് കമ്പനിയായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് ബി.എസ്.എന്‍.എല്ലുമായി സഹകരിക്കുകയാണെന്ന് വാര്‍ത്തകളും പുറത്തു വന്നിട്ടുണ്ട്.
തുടക്കത്തില്‍ ഫ്രീ ഡാറ്റ നല്‍കി പ്രേക്ഷക സ്വീകാര്യത നേടിയ ജിയോയാണ് ഏറ്റവുമധികം നിരക്കുകള്‍ ഉയര്‍ത്തിയിരിക്കുന്നത്. 12% മുതല്‍ 25% വരെയാണ് വര്‍ധന. എയര്‍ടെല്‍ 11%-21% എന്ന തോതിലും, വോഡഫോണ്‍ ഐഡിയ 10%-21% എന്ന നിലയിലുമാണ് നിരക്കുകള്‍ ഉയര്‍ത്തിയിരിക്കുന്നത്. ഇതോടെ നിരവധി ജിയോ ഉപയോക്താക്കള്‍ അടക്കം ബി എസ് എന്‍ലിലേക്ക് കൂടുമാറി.
ഇതിനിടെയാണ് ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് ബി.എസ്.എന്‍.എല്ലുമായി 15,000 കോടി രൂപയുടെ ഭീമമായ കരാറില്‍ ഏര്‍പ്പെടുന്നത്. രാജ്യത്തുടനീളമുള്ള 1,000 ഗ്രാമങ്ങളില്‍ 4ജി ലഭ്യത ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ടാണ് ഈ കരാര്‍. ഭാവിയില്‍ ഉയര്‍ന്ന വേഗതയിലുള്ള ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭ്യമാക്കാനും ലക്ഷ്യമിടുന്നു.
നിലവില്‍ ജിയോ, എയര്‍ടെല്‍ എന്നീ കമ്പനികളാണ് രാജ്യത്തെ 4G സേവന മേഖലയില്‍ ആധിപത്യം പുലര്‍ത്തുന്നത്. ആ സ്ഥാനത്തേക്കാണ് ബി.എസ്.എന്‍.എല്‍ ശ്രമിക്കുന്നത്. ഇത് ജിയോ,എയര്‍ടെല്‍ കമ്പനികള്‍ക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തുന്ന നീക്കത്തിന്റെ തുടക്കമാണ്. രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ ടാറ്റയുടെ ഡാറ്റ സെന്ററുകളുടെ നിര്‍മാണം നടന്നു കൊണ്ടിരിക്കുന്നു. ഇതെല്ലാം ബി.എസ്.എന്‍.എല്ലിനെ സംബന്ധിച്ച് ബിസിനസിനെ സഹായിക്കുന്ന ഘടകങ്ങളാണ്. ഇത് പിന്നീട് വേഗതയേറിയ 5ജി ഇന്റര്‍നെറ്റ് സേവനം ഉറപ്പാക്കുമെന്നാണ് അവകാശപ്പെടുന്നത്.
ഇന്ത്യ കണ്ട ഏറ്റവും അന്തസ്സുള്ള ഇന്ത്യന്‍ വ്യവസായിയും മനുഷ്യസ്നേഹിയും ആരാണെന്ന് ചോദിച്ചാല്‍ വര്‍ത്തമാന കാല ഇന്ത്യ ഒരു മനുഷ്യനെ ചൂണ്ടിക്കാണിക്കും. മറ്റാരുമല്ല, സാക്ഷാല്‍ രത്തന്‍ ടാറ്റ. 84 വയ്സ്സുണ്ട് ഇപ്പോള്‍ ആ മനുഷ്യന്. രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടുന്നതിനും 10 വര്‍ഷം മുമ്പ് ജനിച്ച്, ഡിജിറ്റല്‍ മീഡിയയും ഡിജിറ്റല്‍ സാങ്കേതികത്വവും വിപ്‌ളവം സൃഷ്ടിച്ച ഈ പതിറ്റാണ്ടിലും ഏറ്റവും അപ്‌ഡേറ്റായ ഒരു മനുഷ്യന്‍ വേറെ ആരെങ്കിലും ഇണ്ടാകുമോ എന്ന് തന്നെ സംശയമാണ്.