രത്തന്‍ ടാറ്റയ്ക്ക് ഔദ്യോഗിക ബഹുമതികളോടെ വിട നല്‍കും

പൊതുജനങ്ങള്‍ക്ക് അദ്ദേഹത്തിന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ സൗകര്യമൊരുക്കുമെന്ന് ടാറ്റാ ഗ്രൂപ്പ് അറിയിച്ചു.

രത്തന്‍ ടാറ്റയ്ക്ക് ഔദ്യോഗിക ബഹുമതികളോടെ വിട നല്‍കും
രത്തന്‍ ടാറ്റയ്ക്ക് ഔദ്യോഗിക ബഹുമതികളോടെ വിട നല്‍കും

ന്യൂഡല്‍ഹി: വ്യവസായ പ്രമുഖന്‍ രത്തന്‍ ടാറ്റയ്ക്ക് ഔദ്യോഗിക ബഹുമതികളോടെ വിട നല്‍കും. രാവിലെ 10 മുതല്‍ 4 വരെ സൗത്ത് മുംബൈയിലെ നാഷണല്‍ സെന്റര്‍ ഫോര്‍ പെര്‍ഫോമിംഗ് ആര്‍ട്‌സില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. പൊതുജനങ്ങള്‍ക്ക് അദ്ദേഹത്തിന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ സൗകര്യമൊരുക്കുമെന്ന് ടാറ്റാ ഗ്രൂപ്പ് അറിയിച്ചു. പൊതുദര്‍ശനത്തിന് ശേഷം വെര്‍ലിയിലെ പൊതുശ്മശാനത്തില്‍ സംസ്‌കാരം നടക്കും.

ബുധനാഴ്ച്ച രാത്രിയോടെയാണ് എല്ലാവര്‍ക്കും ഏറെ പ്രീയപ്പെട്ട പ്രമുഖ വ്യവസായി രത്തന്‍ ടാറ്റ വിടപറഞ്ഞത്. മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. രക്തസമ്മര്‍ദം കുറഞ്ഞ് അവശനായ അദ്ദേഹത്തെ കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് അദ്ദേഹം മരണത്തിന് കീഴടങ്ങുകയായിരുന്നു. രാജ്യം പത്മഭൂഷണും പത്മവിഭൂഷണും നല്‍കി അദ്ദേഹത്തെ ആദരിച്ചിരുന്നു.

Top