അബൂദാബി: ഹോട്ടലുകളുടെയും ഭക്ഷ്യവിതരണ സ്ഥാപനങ്ങളുടെയും നിലവാരം മനസ്സിലാക്കാൻ എമിറേറ്റിൽ റേറ്റിങ് ആപ്പിന് തുടക്കം. ഇതുവഴി ഉപഭോക്താക്കൾക്ക് ഹോട്ടലുകളുടെയെല്ലാം നിലവാരം നേരിട്ട് മനസിലാക്കാം. സദ്ന’ എന്നാണ് ആപ്പിന്റെ പേര്. ഇതുവഴി 9000ത്തോളം ഭക്ഷ്യസ്ഥാപനങ്ങളുടെ വിവരങ്ങൾ ലഭ്യമാകും.
ഭക്ഷ്യസുരക്ഷാ നിയമങ്ങളുടെ പാലനം, ഭക്ഷണ വസ്തുക്കള്‍ വിതരണക്കാരില്‍ നിന്ന് സ്ഥാപനങ്ങളിലേക്ക് എത്തുന്ന വിധം, ജീവനക്കാരുടെ ശുചിത്വം, ഭക്ഷണം കൈകാര്യം ചെയ്യുന്ന ഇടങ്ങളുടെ വൃത്തി, താപനില നിയന്ത്രണം, ഭക്ഷ്യ മാലിന്യ നിക്ഷേപ സൗകര്യം തുടങ്ങിയ കാര്യങ്ങള്‍ പരിശോധിച്ചാണ് റേറ്റിങ് നല്‍കുക. പരിശോധനയില്‍ ഉയര്‍ന്ന സ്കോര്‍ ലഭിക്കുന്ന സ്ഥാപനത്തിന് ‘എ’ റേറ്റിങ് ലഭിക്കും. മാര്‍ക്ക് കുറയുന്നതിനനുസരിച്ച് ബി, സി റേറ്റിങ്ങുകള്‍ നല്‍കും.
Also Read:മൂന്ന് വയസ്സുകാരിയെ വീട്ടുജോലിക്കാരി താഴേക്ക് എറിഞ്ഞു; നില ഗുരുതരം
സ്ഥാപനങ്ങൾക്ക് മുന്നിൽ പതിപ്പിച്ച ക്യൂ.ആര് കോഡ് സ്കാന്‍ ചെയ്താൽ സ്ഥാപനത്തിലെ ഭക്ഷണത്തിനും ശുചിത്വത്തിനും ലഭിച്ച റേറ്റിങ് അറിയാം. സ്ഥാപനങ്ങളില്‍ നടത്തുന്ന പരിശോധനകള്‍ക്ക് ശേഷമാണ് റേറ്റിങ് നിശ്ചയിക്കുന്നത്. ഭക്ഷണം പാഴാക്കൽ കുറക്കുന്നതിനായി അബൂദബിയിൽ നേരത്തെ പ്രത്യേക പദ്ധതി അവതരിപ്പിച്ചിരുന്നു. ഉൽപാദനം മുതൽ ഉപഭോഗം വരെ നീളുന്ന ശൃംഖലയിലുടനീളമുള്ള ഭക്ഷണം പാഴാക്കൽ കുറക്കുന്നതിനായി കൈകോർക്കുകയാണ് എഡിക്യുവും യു.എ.ഇയുടെ ദേശീയ ഭക്ഷണം പാഴാക്കൽ കുറക്കൽ സംരംഭമായ ‘നിഅ്മ’യും.