തിരുവനന്തപുരം: റേഷൻകാർഡ് മസ്റ്ററിംഗ് ഒക്ടോബർ 25 വരെ നീട്ടി. ഇനിയും ആളുകൾ മസ്റ്ററിംഗ് പൂർത്തിയാക്കാനുള്ളതുകൊണ്ടാണ് മസ്റ്ററിംഗ് നീട്ടിയത്. മസ്റ്ററിംഗ് നടപടികൾ പൂർത്തിയാക്കുന്നതിന് രണ്ടുമാസത്തെ സമയം ദീർഘിപ്പിച്ച് നൽകണമെന്നാവശ്യപ്പെട്ടുകൊണ്ട് കേന്ദ്രസർക്കാരിന് കത്ത് നൽകുമെന്ന് മന്ത്രി ജി ആർ അനിൽ പറഞ്ഞു. ഒക്ടോബർ 8-ാം തീയതി വരെ79.79% പേരാണ് മസ്റ്ററിംഗ് പൂർത്തിയാക്കിയത്.