‘രാഹുല്‍ ഗാന്ധി രാജ്യത്തെ ഒന്നാം നമ്പര്‍ തീവ്രവാദി’; വിവാദ പരാമര്‍ശവുമായി കേന്ദ്രമന്ത്രി

രാജ്യത്തിന്റെ ഏറ്റവും വലിയ ശത്രുവാണ് രാഹുല്‍ ഗാന്ധി

‘രാഹുല്‍ ഗാന്ധി രാജ്യത്തെ ഒന്നാം നമ്പര്‍ തീവ്രവാദി’; വിവാദ പരാമര്‍ശവുമായി കേന്ദ്രമന്ത്രി
‘രാഹുല്‍ ഗാന്ധി രാജ്യത്തെ ഒന്നാം നമ്പര്‍ തീവ്രവാദി’; വിവാദ പരാമര്‍ശവുമായി കേന്ദ്രമന്ത്രി

ഡല്‍ഹി: പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ വിവാദ പരാമര്‍ശവുമായി കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ രവ്‌നീത് സിങ് ബിട്ടു. രാജ്യത്തെ ഒന്നാംതരം ഭീകരവാദിയാണ് രാഹുല്‍ ഗാന്ധിയെന്നും അദ്ദേഹം ഇന്ത്യക്കാരനല്ലെന്നുമാണ് ബിട്ടുവിന്റെ പരാമര്‍ശം. യുഎസ് സന്ദര്‍സനത്തിനിടെ സിഖ് സമുദായത്തെക്കുറിച്ചുള്ള രാഹുലിന്റെ പരാമര്‍ശവുമായി ബന്ധപ്പെട്ടാണ് ബിട്ടുവിന്റെ പ്രതികരണം.

‘നേരത്തെ, അവര്‍ മുസ്ലിംകളെ ഉപയോഗിക്കാന്‍ ശ്രമിച്ചു, പക്ഷേ അത് നടന്നില്ല. ഇപ്പോള്‍ അവര്‍ സിഖുകാരെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നു. രാഹുല്‍ ഗാന്ധിക്ക് മുമ്പ് രാജ്യത്തെ ഏറ്റവും കുപ്രസിദ്ധരായ ആളുകള്‍ ഇത്തരം പ്രസ്താവനകള്‍ നടത്തിയിരുന്നു. തീവ്രവാദികള്‍ പോലും രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തെ അഭിനന്ദിച്ചു. അത്തരക്കാര്‍ പിന്തുണയ്ക്കുമ്പോള്‍, രാഹുല്‍ ഗാന്ധി രാജ്യത്തെ ഒന്നാം നമ്പര്‍ തീവ്രവാദിയാണ്’- രവ്നീത് സിങ് ബിട്ടു പറഞ്ഞു.

രാജ്യത്തിന്റെ ഏറ്റവും വലിയ ശത്രുവാണ് രാഹുല്‍ ഗാന്ധിയെന്നും അദ്ദേഹത്തെ പിടികൂടുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിക്കണമെന്നും കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടു. ‘രാഹുല്‍ ഗാന്ധി ഇന്ത്യക്കാരനല്ല. കാരണം അദ്ദേഹം കൂടുതല്‍ സമയവും ചെലവഴിക്കുന്നത് ഇന്ത്യക്ക് പുറത്താണ്. അദ്ദേഹത്തിന്റെ സുഹൃത്തുക്കളും കുടുംബക്കാരും അവിടെയാണ്. അതുകൊണ്ടാണ് അദ്ദേഹത്തിന് രാജ്യത്തെ സ്‌നേഹിക്കാനാവാത്തതും വിദേശത്തു പോയി ഇന്ത്യയെ കുറിച്ച് നെഗറ്റീവ് കാര്യങ്ങള്‍ പറയുന്നതും’- ബിട്ടു ആരോപിച്ചു.

Top