CMDRF

ഉടമകള്‍ അറിയാതെ ആര്‍സി ബുക്ക് പേര് മാറ്റി; യുവാക്കള്‍ അറസ്റ്റില്‍

ഉടമകള്‍ അറിയാതെ ആര്‍സി ബുക്ക് പേര് മാറ്റി; യുവാക്കള്‍ അറസ്റ്റില്‍
ഉടമകള്‍ അറിയാതെ ആര്‍സി ബുക്ക് പേര് മാറ്റി; യുവാക്കള്‍ അറസ്റ്റില്‍

മലപ്പുറം: തിരൂരങ്ങാടിയില്‍ ഉടമകള്‍ അറിയാതെ ആര്‍സിയില്‍ പേര് മാറ്റിയ സംഭവത്തില്‍ മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. പരപ്പനങ്ങാടി ഉള്ളണം സ്വദേശി കറുവാടത്ത് നിസാര്‍ (43),കരുവാങ്കല്ല് സ്വദേശി നഈം (39), ചെട്ടിപ്പടി സ്വദേശി കോട്ടുവാലന്റെ പുരക്കല്‍ ഫൈജാസ് (28) എന്നിവരാണ് അറസ്റ്റിലായത്. രണ്ട് പേരുടെയും സഹായത്തോടെ നിസാര്‍ ആണ് ആര്‍സിയില്‍ കൃത്രിമം കാണിച്ചതെന്നാണ് പൊലീസ് പറയുന്നത്.

വ്യാജ ആര്‍സി നിര്‍മിക്കാന്‍ തിരൂരങ്ങാടി സബ്ബ് ആര്‍ടി ഓഫീസില്‍ നിന്ന് സഹായം ലഭിച്ചുവെന്ന് നിസാര്‍ മൊഴി നല്‍കി. വായ്പയെടുത്ത് അടവ് മുടങ്ങിയ വാഹനങ്ങള്‍ സ്വകാര്യ ധനകാര്യ സ്ഥാനങ്ങള്‍ പിടിച്ചെടുത്തിരുന്നു. ഈ വാഹനങ്ങളാണ് ഉടമസ്ഥരറിയാതെ അവരുടെ പേരില്‍ നിന്നും മാറ്റിയത്. ഇത് സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് ജോയിന്റ് ആര്‍ ടി ഒ നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുക്കുകയും വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

Top