കൊല്‍ക്കത്ത: ലോക്സഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണലിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ പശ്ചിമബംഗാളില്‍ റീ പോളിങ് ആരംഭിച്ചു. ബാരാസത്, മഥുര്‍പുര്‍ മണ്ഡലങ്ങളിലെ ഓരോ ബൂത്തുകളിലാണ് ഇന്ന് റീ പോളിങ്.
പോളിങ് ദിനത്തില്‍ ഈ ബൂത്തുകളില്‍ ബി.ജെ.പി – ത്യണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇതിനെത്തുടര്‍ന്ന് റിട്ടേണിങ് ഓഫീസര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഞായറാഴ്ച തിരഞ്ഞെടുപ്പ് കമ്മിഷന്‍ റീ പോളിങ് പ്രഖ്യാപിച്ചത്.