വിനേഷ് ഫോഗട്ടിന്റെ കോൺഗ്രസ് സ്ഥാനാർത്ഥിത്വത്തിൽ പ്രതികരിച്ച്; ബ്രിജ് ഭൂഷൺ

തനിക്കെതിരെ ഗുസ്തി താരങ്ങൾ നടത്തിയ പ്രതിഷേധത്തിന് പിന്നിൽ കോൺഗ്രസ് ആണെന്ന് ബ്രിജ് ഭൂഷൺ ആരോപിച്ചു

വിനേഷ് ഫോഗട്ടിന്റെ കോൺഗ്രസ് സ്ഥാനാർത്ഥിത്വത്തിൽ പ്രതികരിച്ച്; ബ്രിജ് ഭൂഷൺ
വിനേഷ് ഫോഗട്ടിന്റെ കോൺഗ്രസ് സ്ഥാനാർത്ഥിത്വത്തിൽ പ്രതികരിച്ച്; ബ്രിജ് ഭൂഷൺ

ഛണ്ഡീഗഢ്: ഗുസ്തിതാരം വിനേഷ് ഫോഗട്ടിന്റെ കോൺഗ്രസ് സ്ഥാനാർത്ഥിത്വത്തിൽ പ്രതികരിച്ച് ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ. തനിക്കെതിരെ ഗുസ്തി താരങ്ങൾ നടത്തിയ പ്രതിഷേധത്തിന് പിന്നിൽ കോൺഗ്രസ് ആണെന്ന് ബ്രിജ് ഭൂഷൺ ആരോപിച്ചു. പ്രതിഷേധങ്ങൾ പെൺമക്കൾക്ക് വേണ്ടി ആയിരുന്നില്ല. മറിച്ച് രാഷ്ട്രീയത്തിന് വേണ്ടിയായിരുന്നുവെന്നും ബ്രിജ് ഭൂഷൺ പ്രതികരിച്ചു. ചെറിയ സ്ഥാനാർത്ഥിക്ക് പോലും വിനേഷ് ഫോഗട്ടിനെയും, ബജ്‌റംഗ് പുനിയയെയും പരാജയപ്പെടുത്താനാകുമെന്ന ആത്മവിശ്വാസവും ബ്രിജ് ഭൂഷൺ പങ്കുവെച്ചു.

Vinesh Phogat

ബ്രിജ് ഭൂഷന്റെ വാക്കുകൾ:

‘ഹരിയാനയിലെ ഏത് നിയമസഭാ സീറ്റിൽ നിന്ന് മത്സരിച്ചാലും വിനേഷ് ഫോഗട്ട് തോൽക്കും. പാർട്ടി നിർദേശം ലഭിച്ചാൽ ഹരിയാന തിരഞ്ഞെടുപ്പിൽ പ്രചാരണം നയിക്കും. സമുദായങ്ങളുടെ പിന്തുണ ഉറപ്പാക്കും. വിനേഷ് ഫോഗട്ടിന്റെ എതിർ സ്ഥാനാർത്ഥിക്ക് വേണ്ടിയും പ്രചാരണം നടത്താൻ തയ്യാറാണ്’, ബ്രിജ്ഭൂഷൺ വ്യക്തമാക്കി.

‘വിനേഷും ബജ്‌റംഗ് പൂനിയയും മുന്നിൽ നിന്ന് നയിച്ച പ്രതിഷേധം കോൺഗ്രസ് ഗൂഢോലോചയിൽ ഉരുത്തിരിഞ്ഞതാണ്. പ്രതിഷേധങ്ങൾക്ക് മുമ്പ് എന്നോടൊപ്പം സെൽഫിയെടുക്കാൻ ആരും തയ്യാറായിരുന്നില്ല. എന്നാൽ ഇന്ന് താരങ്ങളും പുരോഹിതന്മാരും എനിക്കൊപ്പം സെൽഫിയെടുക്കുന്നു. വനിതാ ഗുസ്തിതാരങ്ങൾ എനിക്കെതിരെ ആരോപണം ഉന്നയിച്ച ഘട്ടത്തിൽ തന്നെ പിന്നിൽ കോൺഗ്രസ് ഗൂഢാലോചനയാണെന്ന് ഞാൻ ചൂണ്ടികാട്ടിയിരുന്നു. ഞാൻ ഫെഡറേഷൻ പ്രസിഡന്റായി വന്നശേഷമാണ് ഗുസ്തിക്ക് ജനകീയത ലഭിച്ചതും അന്താരാഷ്ട്ര മത്സരങ്ങളിൽ പോലും ഇന്ത്യൻ താരങ്ങൾ മെഡൽ ഉറപ്പിക്കാൻ തുടങ്ങിയതും’, ബ്രിജ്ഭൂഷൺ പ്രതികരിച്ചു.

Also read: വിനേഷ് ഫോഗട്ടും ബജ്റംഗ് പുനിയയും കോൺഗ്രസിൽ

വിദേശത്തടക്കം താരങ്ങളെ ബ്രിജ്ഭൂഷൺ ലൈംഗീകമായി ഉപദ്രപിച്ചുവെന്നായിരുന്നു താരങ്ങളുടെ ആരോപണം. ഇതിന് പിന്നാലെ ബ്രിജ്ഭൂഷണെ മാറ്റണമെന്ന് ആവശ്യപ്പെട്ട് വലിയ പ്രതിഷേധവും നടന്നിരുന്നു. ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് വിനേഷ് ഫോഗട്ടും ബജ്റംഗ് പുനിയയും കോൺഗ്രസിൽ ചേർന്നത്. ഇന്നലെയാണ് വിനേഷ് ഫോഗട്ടിന്റെ സ്ഥാനാർത്ഥിത്വം കോൺഗ്രസ് പ്രഖ്യാപിച്ചത്.

Top