ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹതാരം അയ്‌മെരിക് ലപ്പോര്‍ട്ടെയെ ടീമിലെത്തിക്കാന്‍ കരുക്കൾ നീക്കി റയല്‍ മാഡ്രിഡ്. ഡിഫന്‍ഡര്‍മാര്‍ പരിക്കില്‍ വലയുന്ന സാഹചര്യത്തിൽ പ്രതിരോധ നിരയ്ക്ക് കരുത്ത് പകരാനാണ് റയല്‍ ലപ്പോര്‍ട്ടെയെ സ്വന്തമാക്കാന്‍ റയല്‍ മാഡ്രിഡ് ശ്രമിക്കുന്നത്.
നിലവില്‍ ഡാനി കാര്‍വഹാല്‍, എഡര്‍ മിലിറ്റാവോ, ഡേവിഡ് അലാബ എന്നിവരാണ് പരിക്കിന്റെ പിടിയിലകപ്പെട്ടിരിക്കുന്നത്. മാഡ്രിഡ് എക്‌സ്ട്രായാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. നേരത്തെ ഫ്രീ ഏജന്റായി നില്‍ക്കവെ താരം റയലുമായി കരാറിലെത്താന്‍ സാധ്യതകളുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ താരം സൗദി പ്രോ ലീഗ് തെരഞ്ഞെടുക്കുകയായിരുന്നു.
Also Read: രാജ്യാന്തര ഫുട്ബോളിലെ ഹാട്രിക് നേട്ടത്തിൽ റൊണാള്‍ഡോയ്‌ക്കൊപ്പം മെസ്സി
2023ല്‍ മാഞ്ചസ്റ്റര്‍ സിറ്റിയില്‍ നിന്നുമാണ് ലപ്പോര്‍ട്ടെ അല്‍ നസറിലെത്തുന്നത്. ശേഷം ലോസ് ബ്ലാങ്കോസുമായി ഒരു തരത്തിലുള്ള കോണ്‍ടാക്ടുകളും ഉണ്ടായിട്ടില്ലെന്നാണ് താരം പറയുന്നത്. മാര്‍ക്കയോടായിരുന്നു അല്‍ നസര്‍ സൂപ്പര്‍ താരം ഇക്കാര്യം പറഞ്ഞത്. ലപ്പോര്‍ട്ടെക്ക് പുറമെ ആര്‍.ബി ലീപ്‌സീഗിന്റെ കാസ്റ്റെലോ ലുകേബ, പാല്‍മിറസിന്റെ വിടോര്‍ റീസ് എന്നിവരും റയലിന്റെ പരിഗണനയിലുണ്ട്.
സമ്മര്‍ ട്രാന്‍സ്ഫറില്‍ കൂടുതല്‍ താരങ്ങളെ സ്വന്തമാക്കാതിരുന്ന റയല്‍ ഇപ്പോള്‍ കൂടുതല്‍ ഓപ്ഷനുകള്‍ക്കായി ശ്രമിക്കുകയാണ്. അതേസമയം, ലാലിഗയില്‍ ബാഴ്‌സക്ക് കീഴില്‍ രണ്ടാം സ്ഥാനത്ത് തുടരുകയാണ് റയല്‍. ഒമ്പത് മത്സരത്തില്‍ നിന്നും ആറ് ജയവും മൂന്ന് സമനിലയുമായി 21 പോയിന്റാണ് റയലിനുള്ളത്.