റയല്‍ മാഡ്രിഡ് ചാമ്പ്യന്മാര്‍

റയല്‍ മാഡ്രിഡ് ചാമ്പ്യന്മാര്‍
റയല്‍ മാഡ്രിഡ് ചാമ്പ്യന്മാര്‍

വാഴ്സ: യുവേഫ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളും യൂറോപ്പ ലീഗ് വിജയികളും തമ്മില്‍ ഏറ്റുമുട്ടുന്ന യുവേഫ സൂപ്പര്‍ കപ്പില്‍ റയല്‍ മാഡ്രിഡ് ചാമ്പ്യന്മാര്‍. യൂറോപ്പ ലീഗ് ജേതാക്കളായ അത്‌ലാന്റ എഫ് സിയെ എതിരില്ലാത്ത രണ്ട് ഗോളിനാണ് റയല്‍ മാഡ്രിഡ് പരാജയപ്പെടുത്തിയത്. ഫെഡെറിക്കോ വാല്‍വെര്‍ദെ റയലിനായി ആദ്യ ഗോള്‍ നേടി. പിന്നാലെ അരങ്ങേറ്റക്കാരന്‍ കിലിയന്‍ എംബാപ്പെയും സ്പാനിഷ് ക്ലബിനായി വലചലിപ്പിച്ചു.

മത്സരത്തില്‍ ആദ്യ ഇലവനില്‍ തന്നെ എംബാപ്പെ ഇടം നേടി. ആദ്യ പകുതിയില്‍ റയലിനായിരുന്നു പന്തടക്കത്തില്‍ ആധിപത്യം ഉണ്ടായിരുന്നത്. എന്നാല്‍ ഗോള്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ റയല്‍ സംഘം പരാജയപ്പെട്ടു. ഇതോടെ ആദ്യ പകുതിയില്‍ ഇരുടീമുകള്‍ക്കും ഗോള്‍ നേട്ടം സ്വന്തമാക്കാന്‍ കഴിഞ്ഞില്ല.

രണ്ടാം പകുതിയില്‍ 59-ാം മിനിറ്റില്‍ ആദ്യ ഗോള്‍ പിറന്നു. വിനീഷ്യസ് ജൂനിയറിന്റെ പാസില്‍ ഫെഡെറിക്കോ വാല്‍വെര്‍ദെ പന്ത് അനായാസം വലയിലാക്കി. പിന്നാലെ 69-ാം മിനിറ്റില്‍ കിലിയന്‍ എംബാപ്പെയുടെ ഗോള്‍ പിറന്നു. റയലിനായി അരങ്ങേറ്റത്തില്‍ തന്നെ ഗോള്‍ നേട്ടം സ്വന്തമാക്കാനും ഫ്രാന്‍സ് നായകന് കഴിഞ്ഞു. മത്സരത്തിന്റെ അവസാന 14 മിനിറ്റുകളിലാണ് ലൂക്ക മോഡ്രിച്ച് കളത്തിലിറങ്ങിയത്. ഒടുവില്‍ ലോങ് വിസില്‍ മുഴങ്ങിയപ്പോള്‍ സൂപ്പര്‍ കപ്പില്‍ റയല്‍ മാഡ്രിഡ് ചാമ്പ്യന്മാരായി.

Top