CMDRF

ലാ ലീഗയിൽ ആദ്യ വിജയം സ്വന്തമാക്കി റയൽ മാഡ്രിഡ്

വല്ലാഡോളിഡിനെതിരായ മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് റയലിന്റെ വിജയം

ലാ ലീഗയിൽ ആദ്യ വിജയം സ്വന്തമാക്കി റയൽ മാഡ്രിഡ്
ലാ ലീഗയിൽ ആദ്യ വിജയം സ്വന്തമാക്കി റയൽ മാഡ്രിഡ്

സീസണിലെ ലാ ലീഗയിൽ ആദ്യ വിജയം സ്വന്തമാക്കിയിരിക്കുകയാണ് റയൽ മാഡ്രിഡ്. വല്ലാഡോളിഡിനെതിരായ മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് റയലിന്റെ വിജയം. ഫെഡറിക്കോ വാൽവെർദെയും ബ്രാഹിം ഡയസും വല കുലുക്കിയപ്പോൾ കൗമാര താരം എൻഡ്രികോ റയലിലെ തന്റെ അരങ്ങേറ്റ ഗോൾ നേടി തിളങ്ങി. ഇതോടെ ലാ ലീഗയിൽ ചരിത്രവും കുറിച്ചിരിക്കുകയാണ് എൻഡ്രിക്.

Endrick

സ്പാനിഷ് ലീഗിൽ ഒരു ക്ലബ്ബിന് വേണ്ടി ഗോൾ നേടുന്ന പ്രായം കുറഞ്ഞ വിദേശതാരമെന്ന ബഹുമതിയാണ് എൻഡ്രിക്കിനെ തേടിയെത്തിയത്. റയലിന് വേണ്ടി അരങ്ങേറ്റ ഗോൾ നേടുമ്പോൾ ബ്രസീൽ കൗമാര താരത്തിന് 18 വയസ്സും 35 ദിവസവുമായിരുന്നു പ്രായം. റെക്കോർഡിൽ ഫ്രഞ്ച് താരം റാഫേൽ വരാനെയെയാണ് എൻഡ്രിക് മറികടന്നത്. 2011ൽ ലാ ലീഗയിൽ ഗോൾ നേടുമ്പോൾ വരാനെയ്ക്ക് 18 വയസ്സും 125 ദിവസവുമായിരുന്നു പ്രായം.

Also read: ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ വമ്പൻ വിജയവുമായി ചെൽസി

പകരക്കാരനായി ഇറങ്ങിയാണ് എൻഡ്രിക് മത്സരത്തിൽ റയലിന്റെ മൂന്നാം ഗോൾ നേടിയത്. ഇഞ്ചുറി ടൈമിന്റെ അവസാന നിമിഷങ്ങളിലായിരുന്നു ‘വണ്ടർ കിഡ്’ വലകുലുക്കിയത്. ബ്രാഹിം ഡയസിന്റെ പാസിൽ നിന്ന് കിടിലൻ ഫിനിഷിലൂടെയായിരുന്നു ഗോൾ. റയലിന് വേണ്ടി ഫെഡറിക്കോ വാൽവെർദെയും ബ്രാഹിം ഡയസും ഗോൾ നേടിയിരുന്നു.

Top