CMDRF

എഐ ഫീച്ചറുകളുള്ള റിയല്‍മി ജിടി 6 വിപണിയിലെത്തി

എഐ ഫീച്ചറുകളുള്ള റിയല്‍മി ജിടി 6 വിപണിയിലെത്തി
എഐ ഫീച്ചറുകളുള്ള റിയല്‍മി ജിടി 6 വിപണിയിലെത്തി

റിയല്‍മി ജിടി 6 സ്മാര്‍ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയിലേക്കെത്തി. ഔദ്യോഗിക യുട്യൂബ് ചാനലില്‍ നടന്ന അവതരണ ചടങ്ങിലാണ് വിലയും വിവരങ്ങളും പ്രഖ്യാപിച്ചത്. ഫ്‌ലിപ്പ്കാര്‍ട് വഴിയും റിയല്‍മി ഇന്ത്യ വെബ്‌സൈറ്റ് വഴിയും വാങ്ങാന്‍ ലഭ്യമാകും. ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷനോടുകൂടിയ (OIS) 50MP സോണി LYT-808 ക്യാമറ, വിവിധ എഐ സംവിധാനങ്ങള്‍, 6000 നിറ്റ്‌സ് ബ്രൈറ്റ്‌നെസ് സ്നാപ് ഡ്രാഗണ്‍ 8എസ് ജെന്‍3 എന്നിങ്ങനെ നിരവധി സവിശേഷതകളോടെയാണ് ഫോണ്‍ എത്തുന്നത്.

സ്മാര്‍ട്ട്‌ഫോണില്‍ ഉണ്ടാകും. 16GB+512GB ആണ് സ്റ്റോറേജ് വരുന്നത്. 5500 എംഎഎച്ച് ബാറ്റിയും 120W SUPERVOOC(ഓപ്പോയുടേത് പോലെ) ചാര്‍ജിങ് സംവിധാനവുമാണ് വരുന്നത്. GPU ഒരു അഡ്രിനോ 715 ആണ്, ഇത് മികച്ച ഗെയിമിങ് അനുഭവം സാധ്യമാക്കുന്നു.

Realme GT 6 x 26mm വൈഡ് ആംഗിള്‍ 50 MP ക്യാമറയും 1/1.4′ Sony-LYT808 സെന്‍സറും f/1.7 ലെന്‍സും OIS, PDAF എന്നിവയും 1/2 8′ 50MP സെന്‍സറുള്ള 47mm f/2.0 ടെലിഫോട്ടോ യൂണിറ്റും ഉണ്ട്.

പിന്നിലെ മൂന്നാമത്തെ ക്യാമറ AF ഇല്ലാത്ത 8MP 16mm f/2.2 അള്‍ട്രാവൈഡ് യൂണിറ്റാണ്. മുന്‍വശത്ത് 32MP 1/2.74′ സെന്‍സറും വിശാലമായ 22mm f/2.5 ലെന്‍സും ഫിക്‌സഡ് ഫോക്കസും ഉണ്ട്. റിയല്‍മി ജിടി 6 ലോഞ്ച് ചെയ്യുമ്പോള്‍ ആന്‍ഡ്രോയിഡ് 14ല്‍ ആണ് വരുന്നത്, കൂടാതെ 4 വര്‍ഷത്തെ ആന്‍ഡ്രോയിഡ് അപ്ഗ്രേഡുകളും സുരക്ഷാ പാച്ചുകളും ലഭിക്കും.

Top