ഇന്ത്യന്‍ വിപണിയില്‍ ബജറ്റ് ഫ്രണ്ട്ലി ഫോണുമായി റിയല്‍മി

ഇന്ത്യന്‍ വിപണിയില്‍ ബജറ്റ് ഫ്രണ്ട്ലി ഫോണുമായി റിയല്‍മി
ഇന്ത്യന്‍ വിപണിയില്‍ ബജറ്റ് ഫ്രണ്ട്ലി ഫോണുമായി റിയല്‍മി

പ്രമുഖ ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ റിയല്‍മി ബജറ്റ് ഫ്രണ്ട്ലി വിലയില്‍ സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങാന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്കാരെ ലക്ഷ്യമിട്ടുകൊണ്ട് റിയല്‍മി സി63 എന്ന പുത്തന്‍ സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ ലോഞ്ച് ചെയ്തു. ഈ വര്‍ഷം ആരംഭിച്ചത് മുതല്‍ റിയല്‍മി ഇന്ത്യയില്‍ വിവിധ പ്രൈസ് വിഭാഗങ്ങളില്‍ പുതിയ പുതിയ സ്മാര്‍ട്ട്‌ഫോണുകള്‍ പുറത്തിറക്കുന്നുണ്ട്. അതിനാല്‍ എല്ലാ മാസവും ഒന്നിലധികം റിയല്‍മി സ്മാര്‍ട്ട്‌ഫോണുകള്‍ വിപണിയിലെത്തുന്നുമുണ്ട്. ഈ വര്‍ഷം തുടങ്ങി 6 മാസം പിന്നിട്ടിരിക്കുന്നു. ഇതിനകം ഏകദേശം പതിനഞ്ചിനടുത്ത് റിയല്‍മി സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചിട്ടുണ്ട്.

ഇപ്പോള്‍ ഇന്ത്യയില്‍ ഏറ്റവും പുതിയതായി റിയല്‍മി അവതരിപ്പിച്ചിരിക്കുന്ന റിയല്‍മി സി63യ്ക്ക് വെറും 8999 രൂപയാണ് വില. ഇതൊരു 4ജി സ്മാര്‍ട്ട്‌ഫോണ്‍ ആണ് എന്നതാണ് ഉപയോക്താക്കള്‍ ഈ ഘട്ടത്തില്‍ അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യം. എല്ലാവരും 4ജി ഫോണുകള്‍ മാറ്റി 5 ജിയിലേക്ക് അപ്‌ഗ്രേഡ് ആയിക്കൊണ്ടിരിക്കുന്നു. ഈ ഘട്ടത്തില്‍ 4ജി ഫോണ്‍ അവതരിപ്പിച്ചത് എന്തിനാണ് എന്ന ചോദ്യവും നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ 4ജി ആയാലും സാരമില്ല, കുറഞ്ഞ വിലയില്‍ ഏതെങ്കിലും ഒരു നല്ല സ്മാര്‍ട്ട്‌ഫോണ്‍ കിട്ടിയാല്‍ മതി എന്ന് ആഗ്രഹിക്കുന്ന ചില ആളുകളും ഉണ്ട്. അത്തരം ആളുകള്‍ക്ക് വാങ്ങാന്‍ പരിഗണിക്കാവുന്ന മോഡലാണ് റിയല്‍മിയുടെ സി63. 6.74 ഇഞ്ച് HD+ IPS LCD സ്‌ക്രീന്‍, 90Hz റിഫ്രഷ് റേറ്റ്, 180Hz ടച്ച് സാമ്പിള്‍ റേറ്റ്, 450 nits വരെ പീക്ക് ബ്രൈറ്റ്‌നസ് എന്നിവ ഇതിലുണ്ട്. യൂണിസോക് T612 ഒക്ടാകോര്‍ 12nm പ്രോസസര്‍ ആണ് ഈ സ്മാര്‍ട്ട്‌ഫോണിന്റെ കരുത്ത്.

മാലി G57 GPU, 4GB LPDDR4X റാം, 128GB സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 2TB വരെ സ്റ്റോറേജ് വികസിപ്പിക്കാനുള്ള സൗകര്യം എന്നിവ ഈ റിയല്‍മി ഫോണ്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ആന്‍ഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള റിയല്‍മി യുഐയിലാണ് റിയല്‍മി സി63യുടെ പ്രവര്‍ത്തനം. ഡ്യുവല്‍ റിയര്‍ ക്യാമറ സജ്ജീകരണമാണ് റിയല്‍മി സി63യില്‍ ഉള്ളത്. അതില്‍ f/1.8 അപ്പേര്‍ച്ചര്‍ ഉള്ള 50MP മെയിന്‍ ക്യാമറ, ഡെപ്ത് സെന്‍സര്‍, എല്‍ഇഡി ഫ്‌ലാഷ് എന്നിവ ഉള്‍പ്പെടുന്നു. ഫ്രണ്ടില്‍ f/2.0 അപ്പേര്‍ച്ചര്‍ ഉള്ള 8MP ക്യാമറ നോച്ചിനുള്ളില്‍ നല്‍കിയിട്ടുണ്ട്. എയര്‍ ജെസ്റ്റേഴ്‌സ് ഫീച്ചര്‍ സഹിതമാണ് ഈ റിയല്‍മി ഫോണ്‍ എത്തുന്നത്. 45W ഫാസ്റ്റ് ചാര്‍ജിങ്ങും 5000mAh ബാറ്ററിയുമുള്ള സെഗ്മെന്റിലെ ആദ്യത്തെ സ്മാര്‍ട്ട്‌ഫോണ്‍ ഇതാണ് എന്ന് റിയല്‍മി അവകാശപ്പെടുന്നു. ലെതര്‍ ബ്ലൂ, ജേഡ് ഗ്രീന്‍ എന്നീ കളര്‍ ഓപ്ഷനുകളില്‍ ഈ സ്മാര്‍ട്ട്‌ഫോണ്‍ ലഭ്യമാണ്. റിയല്‍മി സി63യുടെ 4GB+ 128GB മോഡലിന് 8,999 രൂപയാണ് വില. ജൂലൈ 3ന് ഉച്ചയ്ക്ക് 12 മുതല്‍ realme.com, ഫ്‌ലിപ്പ്കാര്‍ട്ട്, ഓഫ്ലൈന്‍ സ്റ്റോറുകള്‍ എന്നിവ വഴി ഈ സ്മാര്‍ട്ട്‌ഫോണ്‍ ലഭ്യമാകും.

Top