CMDRF

റിയൽമിയുടെ പുതിയ 13 സീരീസ് ഫൈവ് ജി ഫോണുകൾ ഇന്ത്യൻ വിപണിയിൽ

50MP Sony LYT 600 കാമറയും മികച്ച ദൃശ്യാനുഭവത്തിന് നിരവധി AI ഫീച്ചറുകളുമായാണ് ഫോൺ വാഗ്ദാനം ചെയ്യുന്നത്

റിയൽമിയുടെ പുതിയ 13 സീരീസ് ഫൈവ് ജി ഫോണുകൾ ഇന്ത്യൻ വിപണിയിൽ
റിയൽമിയുടെ പുതിയ 13 സീരീസ് ഫൈവ് ജി ഫോണുകൾ ഇന്ത്യൻ വിപണിയിൽ

റിയൽമിയുടെ പുതിയ 13 സീരീസ് ഫൈവ് ജി ഫോണുകൾ ഇന്ത്യയിൽ. സീരീസിൽ റിയൽമി 13, കൂടുതൽ ഫീച്ചറുകളുള്ള റിയൽമി 13 പ്ലസ് എന്നിവ ഉൾപ്പെടുന്നു. 50MP Sony LYT 600 കാമറയും മികച്ച ദൃശ്യാനുഭവത്തിന് നിരവധി AI ഫീച്ചറുകളുമായാണ് ഫോൺ വാഗ്ദാനം ചെയ്യുന്നത്. റിയൽമി 13 സീരീസ് ഫൈവ് ജി ഫോണിന് 120hz ഉള്ള OLED ഡിസ്‌പ്ലേയാണ് ഉള്ളത്.

മീഡിയാടെക് ഡൈമെൻസിറ്റി 7300 എനർജി 5ജി ചിപ്‌സെറ്റാണ് ഇതിന് കരുത്തുപകരുക. 80W ചാർജറുമായി ജോടിയാക്കിയ 5,000mAh ബാറ്ററിയാണ് സ്മാർട്ട്‌ഫോൺ പായ്ക്കിലുള്ളത്. 12 ജിബി വരെ റാമുള്ള ഫോൺ 256GB വരെ സ്റ്റോറേജ് വാഗ്ദാനം ചെയ്യുന്നു. സ്റ്റെയിൻലെസ് സ്റ്റീൽ വേപ്പർ കൂളിംഗ് സിസ്റ്റവും ഗെയിമിങ്ങിനായി പ്രത്യേക ജിടി മോഡും ഉണ്ടായിരിക്കുമെന്ന് റിയൽമി പറഞ്ഞു.

Also Read:കിടിലൻ ഫീച്ചറുകളുമായി വിവോ ടി3 പ്രോ 5 ജി ഇന്ത്യയിലെത്തി

ചിത്രങ്ങൾക്കായി 50MP Sony LYT-600 ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ കാമറയും AI ഇമേജ് പ്രോസസ്സിങ് സാങ്കേതികവിദ്യയും ഉണ്ട്. പൊടിയും വെള്ളവും പ്രതിരോധിക്കുന്നതിനുള്ള IP65 റേറ്റിങ്ങും സ്മാർട്ട്‌ഫോണിന് ഉണ്ട്. റിയൽമി 13 പ്ലസിന് 22,999 രൂപ മുതൽ 26,999 രൂപ വരെയാണ് വില. 1500 രൂപയുടെ കാഷ് ബാക്ക് ഓഫർ ഉണ്ട്. ബേസ് മോഡലായ റിയൽമി 13യ്ക്ക് 17,999 രൂപ മുതൽ 19,999 രൂപ വരെ നൽകണം. ആയിരം രൂപയുടെ കാഷ് ബാക്ക് ഓഫർ ആണ് മറ്റൊരു പ്രത്യേകത. സെപ്റ്റംബർ ആറിന് വിൽപ്പന ആരംഭിക്കും.

Top