ഫലസ്തീനെ അംഗീകരിക്കുന്നത് പ്രതീക്ഷ നല്‍കുന്ന ശരിയായ തീരുമാനം – സൗദി വിദേശകാര്യ മന്ത്രി

ഫലസ്തീനെ അംഗീകരിക്കുന്നത് പ്രതീക്ഷ നല്‍കുന്ന ശരിയായ തീരുമാനം – സൗദി വിദേശകാര്യ മന്ത്രി
ഫലസ്തീനെ അംഗീകരിക്കുന്നത് പ്രതീക്ഷ നല്‍കുന്ന ശരിയായ തീരുമാനം – സൗദി വിദേശകാര്യ മന്ത്രി

റിയാദ്: സ്‌പെയിന്‍, നോര്‍വേ, അയര്‍ലന്‍ഡ്, സ്ലോവേനിയ തുടങ്ങിയ രാജ്യങ്ങള്‍ ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കാനുള്ള നടപടി ശരിയായ തീരുമാനമാണെന്ന് സൗദി വിദേശകാര്യ മന്ത്രി അമീര്‍ ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ പറഞ്ഞു. ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കാനുള്ള തീരുമാനത്തിന് സ്‌പെയിന്‍, നോര്‍വേ, അയര്‍ലന്‍ഡ്, സ്ലോവേനിയ എന്നീ രാജ്യങ്ങളോടു നന്ദി പറയുന്നുവെന്ന് വിദേശകാര്യ മന്ത്രി പറഞ്ഞു. സ്പാനിഷ് വിദേശകാര്യ മന്ത്രി ജോസ് മാനുവല്‍ അല്‍ബാരസിന്റെ പങ്കാളിത്തത്തോടെ ഗസ്സക്കെതിരായ യുദ്ധം തടയുന്നതിനുള്ള അന്താരാഷ്ട്ര നടപടിയുടെ ഭാഗമായി സംയുക്ത അറബ്-ഇസ്ലാമിക് ഉച്ചകോടി നിയോഗിച്ച മന്ത്രിതല സമിതി അംഗങ്ങള്‍ സ്പാനിഷ് തലസ്ഥാനമായി മാഡ്രിഡില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തിനിടെയാണ് വിദേശകാര്യ മന്ത്രി ഇക്കാര്യം പറഞ്ഞത്. സ്‌പെയിന്‍, നോര്‍വേ, അയര്‍ലന്‍ഡ്, സ്‌കോവേനിയ രാജ്യങ്ങള്‍ ചരിത്രത്തിന്റെറെയും നീതിയുടെയും വശമാണ് തിരഞ്ഞെടുത്തതെന്ന് വിദേശകാര്യമന്ത്രി പറഞ്ഞു. ഗസ്സയില്‍ മാനുഷിക ദുരന്തം തുടരുകയാണെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. സമാധാനത്തിനും സഹവര്‍ത്തിത്വത്തിനും വേണ്ടിയുള്ള ദ്വിരാഷ്ട്ര പരിഹാരത്തിനായുള്ള പ്രത്യാശയുടെ വെളിച്ചമാകാനുള്ള ശരിയാ യ നിമിഷമാണിത്. ഞങ്ങള്‍ നിങ്ങള്‍ക്ക് നന്ദി പറയുകയും മറ്റുള്ളവര്‍ നിങ്ങളുടെ മാതൃക പിന്തുടരുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നു. സമാധാനത്തിലേക്കുള്ള വഴിയാണ് മുന്നോട്ടുള്ള വഴി.

ദ്വിരാഷ്ട്ര പരിഹാരത്തിലൂടെയും സമാധാനത്തിലും ഐക്യത്തിലും ജീവിക്കുന്ന ഫലസ്തീന്‍ രാഷ്ട്രത്തിന്റെ നിലനില്‍പ്പിലൂടെയുമാണത്. ഞങ്ങള്‍ക്ക് ഉടനടി വെടിനിര്‍ത്തല്‍ ആവശ്യമാണ്. ഗസ്സയിലേക്കുള്ള മാനുഷിക സഹായത്തിന് ഉടനടി പ്രവേശനം ആവശ്യമാണ്. ഞങ്ങള്‍ക്ക് പ്രതീക്ഷ ആവശ്യമാണ്. നിങ്ങള്‍ സ്വീകരിച്ച ഈ നടപടി ഞ ങ്ങള്‍ക്ക് പ്രതീക്ഷ നല്‍കുന്നുവെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു.സ്‌പെയനിലെത്തിയ അറബ് ഉച്ചകോടി നിയോഗിച്ച സൗദി വിദേശകാര്യ മന്ത്രിയുടെ നേതൃത്വത്തിലുള്ള മന്ത്രിതല സംഘത്തെ സ്‌പെയിന്‍ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് സ്വീകരിച്ചു. ഫലസ്തീന്‍ ജനതയുടെ അവകാശങ്ങളും സേവനങ്ങളും നിറവേറ്റുന്ന തരത്തില്‍ ഫലസ്തീന്‍ രാഷ്ട്രത്തിന്റെ അംഗീകാരം സജീവമാക്കുന്നതിന് എല്ലാ പിന്തുണയും നല്‍കുന്നത് തുടരാനുള്ള പ്രതിജ്ഞാബദ്ധതയെയും ഫലസ്തീനുള്ള സ്‌പെയിനിന്റെ അംഗീകാരത്തെയും മന്ത്രിതല സമിതി അംഗങ്ങള്‍ അഭിനന്ദിച്ചു. തീവ്രവാദം, അക്രമത്തിന്റെ വ്യാപനം, അന്താരാഷ്ട്ര നിയമങ്ങളുടെ തുടര്‍ച്ചയായ ലംഘനങ്ങള്‍ എന്നിവക്കെതിരെ മേഖലയിലും ലോകത്തും സുരക്ഷയും സമാധാനവും നല്‍കുമെന്നും സമിതി അംഗങ്ങള്‍ പറഞ്ഞു.അറബ് സമാധാന സംരംഭത്തിന്റെയും അന്താരാഷ്ട്ര കരാറുകളുടെയും വെളിച്ചത്തില്‍ കിഴക്കന്‍ ജറുസലേം തലസ്ഥാനമായി 1967 ജൂണ്‍ നാലിലെ അതിര്‍ത്തിയില്‍ ഫലസ്തീനിയന്‍ രാഷ്ട്രം സ്ഥാപിച്ചുകൊണ്ട് ദ്വിരാഷ്ട്ര പരിഹാരം നടപ്പിലാക്കുന്നതിന് ആവശ്യമായ നടപടികള്‍ കൈക്കൊള്ളേണ്ടത് അടിയന്തര ആവ ശ്യമാണെന്നും യോഗം ആവശ്യപ്പെട്ടു.

Top