CMDRF

മുണ്ടക്കൈയിൽ വീണ്ടും ഉരുൾപൊട്ടൽ; മരണസംഖ്യ 84 ആയി

മുണ്ടക്കൈയിൽ വീണ്ടും ഉരുൾപൊട്ടൽ; മരണസംഖ്യ 84 ആയി
മുണ്ടക്കൈയിൽ വീണ്ടും ഉരുൾപൊട്ടൽ; മരണസംഖ്യ 84 ആയി

കൽപറ്റ: വയനാട്ടിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതിനിടെ മുണ്ടക്കൈയിൽ വീണ്ടും ഉരുൾപൊട്ടൽ. മുണ്ടക്കൈ പുഴയിലൂടെയും ഉരുൾപൊട്ടിയ പ്രദേശങ്ങളിലൂടെയും വലിയ തോതിൽ മലവെള്ളപ്പാച്ചിലുണ്ടെന്നാണ് റിപ്പോർട്ട്. മലവെള്ളം കലങ്ങിമറിഞ്ഞാണ് ഒഴുകുന്നത്. എൻ.ഡി.ആർ.എഫ് സംഘം ഇവിടെ പാലം നിർമിക്കാനുള്ള നീക്കം ആരംഭിച്ചിരുന്നു. ഇതിനിടെയാണു പുതിയ സംഭവം. ഇതേതുടർന്ന് പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. സമീപപ്രദേശങ്ങളിൽനിന്നെല്ലാം ആളുകളെ ഒഴിപ്പിച്ചിരിക്കുകയാണ്.

ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 84 ആയി ഉയർന്നു. ചാലിയാറിൽ നിന്ന് 20 മൃതദേഹങ്ങൾ ഒഴുകിയെത്തി. മേപ്പാടി ആശുപത്രിയിൽ 43 മൃതദേഹങ്ങളാണുള്ളത്. സൈന്യത്തിന്റെ ആദ്യ സംഘം ചൂരൽമലയിലെത്തി. പ്രതികൂല കാലാവസ്ഥയെ തുടർന്ന് എൻ.ഡി.ആർ.എഫിന്റെ ഉൾപ്പെടെ രക്ഷാപ്രവർത്തനം തടസപ്പെട്ടിരിക്കുകയാണ്. എയർലിഫ്റ്റിങ് നടത്താനുള്ള ശ്രമവും വിജയിച്ചിട്ടില്ല. ഉരുൾപൊട്ടലിൽ ദുരന്തമേഖലയിൽനിന്ന് 80ലേറെ പേരെ രക്ഷിച്ചു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഡെപ്യൂട്ടി കലക്ടർ ദേവകിയാണ് ഇക്കാര്യം അറിയിച്ചത്.

Top