മുറിവ് കൂട്ടും മുറികൂട്ടി ചെടി

മുറിവ് കൂട്ടും മുറികൂട്ടി ചെടി
മുറിവ് കൂട്ടും മുറികൂട്ടി ചെടി

രീരത്തിലുണ്ടാവുന്ന മുറിവുകള്‍ ഭേദമാക്കാന്‍ കഴിവുള്ള പര്‍പ്പിള്‍ നിറത്തിലുള്ള ഇലകളോടുകൂടിയ ഒരു കുറ്റിച്ചെടിയാണിത്. ഇന്തോനേഷ്യയിലും നാട്ടുമരുന്നായി ഉപയോഗ്ഗിക്കുന്ന ഈ ചെടി അമേരിക്കയിലും ബ്രിട്ടനിലും പൂന്തോട്ടങ്ങളില്‍ ചട്ടികളില്‍ നിന്നും തൂക്കിയിട്ടുവളര്‍ത്താറുണ്ട്. 30 സെന്റീമീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന ഒരു ഉഷ്ണമേഖലാ സസ്യമാണ് റെഡ് ഫ്‌ലേം-ഐവി അഥവാ മുറികൂടി. റെഡ് ഫ്‌ലേം-ഐവിയുടെ സംസ്‌കൃത നാമമാണ് വ്രണരോപണി. ലോഹ ഇല, അലുമിനിയം പ്ലാന്റ്, ജാവ ഐവി, സെമിറ്ററി പ്ലാന്റ്, വാഫിള്‍ പ്ലാന്റ് എന്നിവയാണ് റെഡ് ഫ്‌ലേം-ഐവിയുടെ മറ്റ് പൊതുവായ പേരുകള്‍. മുറിവുണക്കുന്നവന്‍ എന്നാണ് മുറിക്കൂട്ടി എന്ന വാക്കിന്റെ അര്‍ത്ഥം. ഇത് ഒരു എയര്‍ ഫ്രെഷനര്‍ പ്ലാന്റ് കൂടിയാണ്. വീട്ടുമുറ്റത്ത് ആയുര്‍വേദ ഔഷധസസ്യത്തോട്ടം വളര്‍ത്തുന്നത് വളരെ പ്രയോജനകരമാണ്.

മുറികൂട്ടി അല്ലെങ്കില്‍ മുരിയന്‍ പച്ച എന്നെല്ലാം അറിയപ്പെടുന്ന ഈ ചെടി പര്‍പ്പിള്‍ നിറത്തിലുള്ള ഇലകളും വെളുത്ത പൂക്കളും വേരൂന്നുന്ന ശാഖകളുള്ള ഒരു ചെറിയ സസ്യമാണിത്. ആകര്‍ഷണീയവും സമൃദ്ധവുമായ രൂപത്തിനും സസ്യജാലങ്ങള്‍ക്കും അലങ്കാര സസ്യമായി വളരുന്ന ഇതിന്റെ ഔഷധ ഉപയോഗങ്ങള്‍ അധികം ആര്‍ക്കും പരിചിതമല്ല. മുറിവുകള്‍ ചികിത്സിക്കാന്‍, നിങ്ങള്‍ ചെയ്യേണ്ടത് മുറികൂട്ടിയുടെ ഇലകള്‍ പേസ്റ്റ് രൂപത്തിലാക്കി മുറിവില്‍ പുരട്ടുക. മുറിവ് ഉണക്കുന്ന ഗുണങ്ങള്‍ കൂടാതെ മുറികൂട്ടിക്ക് ശക്തമായ ആന്റി ബാക്ടീരിയല്‍, ആന്റി മൈക്രോബയല്‍, ആന്റി-ഇന്‍ഫ്‌ലമേറ്ററി, ആന്റി ഡയബറ്റിക് ഗുണങ്ങളും ഉണ്ടെന്ന് സമീപകാല പഠനങ്ങള്‍ വെളിപ്പെടുത്തുന്നു.

Top