CMDRF

4000 രൂപ വരെ വിലക്കുറവില്‍ റെഡ്മി നോട്ട് 13 സീരീസ് ഫോണുകള്‍

4000 രൂപ വരെ വിലക്കുറവില്‍ റെഡ്മി നോട്ട് 13 സീരീസ് ഫോണുകള്‍
4000 രൂപ വരെ വിലക്കുറവില്‍ റെഡ്മി നോട്ട് 13 സീരീസ് ഫോണുകള്‍

വിപണിയിലുണ്ടായിരുന്ന സെഗ്മെന്റിലെ മറ്റ് സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തിക്കൊണ്ട് ലോഞ്ച് ചെയ്യപ്പെട്ടവയാണ് റെഡ്മി നോട്ട് 13 സീരീസ് സ്മാര്‍ട്ട്‌ഫോണുകള്‍. റെഡ്മി നോട്ട് 13, റെഡ്മി നോട്ട് 13 പ്രോ, റെഡ്മി നോട്ട് 13 പ്രോ പ്ലസ് എന്നിങ്ങനെ മൂന്ന് ഫോണുകളാണ് ഈ സീരീസിലുള്ളത്. റെഡ്മി നോട്ട് 13 സീരീസിലെ മൂന്ന് സ്മാര്‍ട്ട്‌ഫോണുകള്‍ക്കും ഷവോമി വിലക്കുറവും ഡിസ്‌കൗണ്ടുകളും പ്രഖ്യാപിച്ചിരിക്കുന്നു. അതിനാല്‍ ഈ മോഡലുകള്‍ ഇപ്പോള്‍ 2000 രൂപ മുതല്‍ 4000 രൂപ വരെ ഡിസ്‌കൗണ്ടില്‍ സ്വന്തമാക്കാന്‍ സാധിക്കും. അതായത് സീരീസിലെ സ്റ്റാന്റേര്‍ഡ് മോഡലായ നോട്ട് 13 ഇപ്പോള്‍ 15,499 രൂപയ്ക്ക് കിട്ടും. റെഡ്മി നോട്ട് 13 സീരീസ് ഇറങ്ങുന്ന സമയത്ത് റെഡ്മി നോട്ട് 13യുടെ 6ജിബി+128ജിബി അടിസ്ഥാന മോഡലിന് 17,999 രൂപയായിരുന്നു വില. ഇതാണ് ഇപ്പോള്‍ ഡിസ്‌കൗണ്ടും ബാങ്ക് ഓഫറും സഹിതം 15,499 രൂപയ്ക്ക് റെഡ്മി വാഗ്ദാനം ചെയ്യുന്നത്. ഈ മോഡലിന്റെ മറ്റ് വേരിയന്റുകളുടെ വിലയിലും ഇതേപോലെ കുറവ് ഉണ്ടായിട്ടുണ്ട്. റെഡ്മി നോട്ട് 13 5ജി 8ജിബി+256ജിബി വേരിയന്റ് ഇപ്പോള്‍ 17,499 രൂപയ്ക്കും 12ജിബി+256ജിബി വേരിയന്റ് 19,499 രൂപയ്ക്കും വാങ്ങാന്‍ ലഭ്യമാണ്. ഇതില്‍ 1500 രൂപ ബാങ്ക് ഡിസ്‌കൗണ്ട് ആണ്.

നോട്ട് 13 സീരീസിലെ രണ്ടാമത്തെ മോഡലായ റെഡ്മി നോട്ട് 13 പ്രോ 5ജിയുടെ അടിസ്ഥാന മോഡല്‍ ലോഞ്ച് ചെയ്തത് 25,999 രൂപ വിലയിലായിരുന്നു. പുതുക്കിയ വിലയും ഡിസ്‌കൗണ്ടും പ്രകാരം റെഡ്മി നോട്ട് 13 പ്രോ 5ജിയുടെ 8ജിബി+ 128ജിബി അടിസ്ഥാന വേരിയന്റ് 21,999 രൂപ വിലയിലും 8ജിബി+ 256ജിബി വേരിയന്റ് 23,999 രൂപ വിലയിലും 12ജിബി+ 256ജിബി വേരിയന്റ് 25,999 രൂപ വിലയിലും വാങ്ങാന്‍ ലഭ്യമാണ്. ഈ സീരീസിലെ ഏറ്റവും മികച്ച സ്മാര്‍ട്ട്‌ഫോണായ റെഡ്മി നോട്ട് 13 പ്രോ+ മോഡലിനും വില കുറഞ്ഞിട്ടുണ്ട്. ഇതിന്റെ 8ജിബി+256ജിബി പ്രാരംഭ വേരിയന്റിന് തുടക്കത്തില്‍ 31,999 രൂപയായിരുന്നു വില. എന്നാലിപ്പോള്‍ ഇത് 27,999 രൂപയ്ക്ക് വാങ്ങാം. മൂന്ന് വേരിയന്റുകളില്‍ ലഭ്യമായ ഈ സ്മാര്‍ട്ട്‌ഫോണിന്റെ 12ജിബി+256ജിബി വേരിയന്റ് 29,999 രൂപയ്ക്കും 12ജിബി+512ജിബി വേരിയന്റ് 31,999 രൂപയ്ക്കും കിട്ടും.

അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനുമായി സഹകരിച്ച് ഷവോമി ‘റെഡ്മി നോട്ട് 13 പ്രോ+ വേള്‍ഡ് ചാമ്പ്യന്‍സ് എഡിഷന്‍’ എന്ന സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയില്‍ ഏപ്രില്‍ 30ന് അവതരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നോട്ട് 13 സീരീസ് ഫോണുകളുടെ വില കുറച്ചിരിക്കുന്നത്. പുതിയ വിലയില്‍ ഈ സ്മാര്‍ട്ട്‌ഫോണുകള്‍ ആമസോണ്‍, ഫ്‌ലിപ്പ്കാര്‍ട്ട്, എംഐയുടെ വെബ്?സൈറ്റ്, ഷവോമി റീട്ടെയില്‍ സ്റ്റോറുകള്‍ എന്നിവവഴി ലഭ്യമാണ്. പ്രോ+ മോഡലില്‍ മീഡിയടെക് ഡിമെന്‍സിറ്റി 7200 അള്‍ട്രയാണുള്ളത്. സൈഡ് മൗണ്ടഡ് ഫിംഗര്‍പ്രിന്റ് സെന്‍സര്‍, ഐ പി 54 റേറ്റിംഗ് എന്നിവ ഇതിലുണ്ട്. ക്യാമറയുടെ കാര്യത്തിലേക്ക് വന്നാല്‍ ട്രിപ്പിള്‍ റിയര്‍ ക്യാമറ സജ്ജീകരണം തന്നെയാണ് ഇതിലും ഉള്ളത്. 108 എം പി പ്രൈമറി സെന്‍സര്‍, 8 എം പി അള്‍ട്രാ വൈഡ്, 2 എം പി ഡെപ്ത് സെന്‍സര്‍ എന്നിവ അടങ്ങുന്നതാണ് ഇതിലെ റിയര്‍ ക്യാമറ യൂണിറ്റ്. ഫ്രണ്ടില്‍ നോട്ട് 13 സീരീസിലെ മറ്റ് രണ്ട് മോഡലുകളിലേത് പോലെ തന്നെ 16 എം പി ഫ്രണ്ട് ക്യാമറയാണ് ഉള്ളത്.

Top