യൂറിക് ആസിഡ് കുറക്കാം

യൂറിക് ആസിഡ് കുറക്കാം
യൂറിക് ആസിഡ് കുറക്കാം

യൂറിക് ആസിഡ് രക്തത്തിൽ കാണപ്പെടുന്ന ഒരു മാലിന്യ ഉൽപ്പന്നമാണ്. ശരീരം പ്യൂരിൻസ് എന്നറിയപ്പെടുന്ന രാസവസ്തുക്കൾ പ്രോസസ്സ് ചെയ്യുകയും വിഘടിപ്പിക്കുകയും ചെയ്യുമ്പോൾ ഇത് ഉത്പാദിപ്പിക്കപ്പെടുന്നു. യൂറിക് ആസിഡ് രക്തത്തിൽ അലിഞ്ഞുചേരുകയും വൃക്കകളിലൂടെ കടന്നുപോകുകയും മൂത്രത്തിൽ കലരുകയും ശരീരത്തിൽ നിന്ന് പുറന്തള്ളപ്പെടുകയും ചെയ്യുന്നു. യൂറിക് ആസിഡ് ശരീരത്തിൽ അവശേഷിക്കുന്നുണ്ടെങ്കിൽ, അതിൻ്റെ സാന്ദ്രത ഹൈപ്പർ യൂറിസെമിയ എന്ന അവസ്ഥയിലേക്ക് നയിച്ചേക്കാം, ഇത് വിവിധ ശരീരഭാഗങ്ങൾക്കും അവയവങ്ങൾക്കും കേടുപാടുകൾ വരുത്താൻ സാധ്യതയുണ്ട്.

അസാധാരണവുമായ യൂറിക് ആസിഡിൻ്റെ അളവ് ആരോഗ്യത്തെ ബാധിക്കും. ഇതിനെ നിയന്ത്രിച്ച് നിത്തുന്നതിന് ഒരുപാട് വഴികളുണ്ട്. ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ വാൾനട്സ് കഴിക്കുന്നത് യൂറിക് ആസിഡിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കും. പൊട്ടാസ്യം, ഫൈബർ തുടങ്ങിയവ അടങ്ങിയ പിസ്ത, ഈന്തപ്പഴം യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും.

ബദാമിലും അണ്ടിപ്പരിപ്പിലും പ്യൂരിൻ കുറവാണ്. അതിനാൽ ഇവ രക്തത്തിൽ യൂറിക് ആസിഡ് അടിഞ്ഞുകൂടുന്നത് തടയും. ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തിൽ മാറ്റം വരുത്തുക.

Top