CMDRF

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുറവ്

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുറവ്
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുറവ്

തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഇന്നലെ സ്വര്‍ണവില കുത്തനെ കൂടിയിരുന്നു. ഒറ്റയടിക്ക് 400 രൂപയാണ് ഇന്നലെ ഉയര്‍ന്നത്. ഇന്ന് 240 രൂപ പവന് കുറഞ്ഞു. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 53440 രൂപയാണ്.

നിലവിൽ കൂടിയും കുറഞ്ഞും നിൽക്കുന്ന സ്വർണവില വരും ദിവസങ്ങളില്‍ ഉയരാന്‍ തന്നെയാണ് സാധ്യത എന്നാണ് സൂചന. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 6680 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 5530 രൂപയാണ്. വെള്ളിയുടെ വില ഇന്ന് മാറ്റമില്ലാതെ തുടരുന്നു

Top