CMDRF

ബാ​ഗി​ന്‍റെ ഭാ​രം കുറയ്ക്കാൻ നടപടിയുമായായി എ​മി​റേ​റ്റി​ലെ സ്‌​കൂ​ളു​ക​ള്‍

സ്കൂ​ള്‍ ലോ​ക്ക​റു​ക​ളി​ല്‍ വി​ദ്യാ​ര്‍ഥി​ക​ളു​ടെ പു​സ്ത​കം സൂ​ക്ഷി​ക്കാ​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കു​മെ​ന്നും ഷൈ​നി​ങ് സ്റ്റാ​ര്‍ ഇ​ന്‍റ​ര്‍നാ​ഷ​ന​ല്‍ സ്‌​കൂ​ള്‍ പ്രി​ന്‍സി​പ്പ​ല്‍ അ​ഭി​ലാ​ഷ സി​ങ് പ​റ​ഞ്ഞു

ബാ​ഗി​ന്‍റെ ഭാ​രം കുറയ്ക്കാൻ നടപടിയുമായായി എ​മി​റേ​റ്റി​ലെ സ്‌​കൂ​ളു​ക​ള്‍
ബാ​ഗി​ന്‍റെ ഭാ​രം കുറയ്ക്കാൻ നടപടിയുമായായി എ​മി​റേ​റ്റി​ലെ സ്‌​കൂ​ളു​ക​ള്‍

അബുദാബി: കു​ട്ടി​ക​ളു​ടെ ആ​രോ​ഗ്യ​ത്തെ മോശമായി ബാധിക്കുന്ന തരത്തിലേക്ക് സ്‌​കൂ​ള്‍ ബാ​ഗി​ന്‍റെ ഭാ​രം കൂ​ടു​ന്ന​ത് ത​ട​യാ​ന്‍ വി​വി​ധ ന​ട​പ​ടി​ക​ളു​മാ​യി എ​മി​റേ​റ്റി​ലെ സ്‌​കൂ​ളു​ക​ള്‍. വി​ദ്യാ​ര്‍ഥി​ക​ളു​ടെ ശ​രീ​ര ഭാ​ര​ത്തി​ന്‍റെ 10 ശ​ത​മാ​നം ഭാ​ര​മേ സ്‌​കൂ​ള്‍ ബാ​ഗു​ക​ള്‍ക്ക് ഉ​ണ്ടാ​കാ​ന്‍ പാ​ടു​ള്ളൂ എ​ന്നാ​ണ് അ​ബൂ​ദ​ബി വി​ദ്യാ​ഭ്യാ​സ, വി​ജ്ഞാ​ന വ​കു​പ്പ് (അ​ഡെ​ക്) ക​ഴി​ഞ്ഞ​ദി​വ​സം പു​റ​ത്തി​റ​ക്കി​യ സ​ർ​ക്കു​ല​റിൽ പ​റ​യു​ന്ന​ത്. ഡി​ജി​റ്റ​ല്‍ പു​സ്ത​കം എന്ന ആശയവും പരിഗണനയിലുണ്ട്.

ഇ​തി​ലൂ​ടെ സ്കൂ​ള്‍ ബാ​ഗി​ന്‍റെ ഭാ​രം വ​ലി​യൊ​ര​ള​വ് വ​രെ കു​റ​ക്കാ​നാ​കു​മെ​ന്ന് ജെം​സ് വേ​ള്‍ഡ് അ​ക്കാ​ദ​മി വൈ​സ് പ്രി​ന്‍സി​പ്പ​ല്‍ ഡേ​വി​ഡ് ക്രാ​ഗ്‌​സ് പ​റ​ഞ്ഞു. ഡി​ജി​റ്റ​ല്‍ പു​സ്ത​ക​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ക്കു​ന്ന​തി​ലൂ​ടെ കു​ട്ടി​ക​ള്‍ക്ക് വി​വി​ധ പ്ലാ​റ്റ്ഫോ​മു​ക​ളി​ലൂ​ടെ ഇ​വ ല​ഭ്യ​മാ​ക്കാ​നാ​കു​മെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍ത്തു. സ്കൂ​ള്‍ ലോ​ക്ക​റു​ക​ളി​ല്‍ വി​ദ്യാ​ര്‍ഥി​ക​ളു​ടെ പു​സ്ത​കം സൂ​ക്ഷി​ക്കാ​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കു​മെ​ന്നും ഷൈ​നി​ങ് സ്റ്റാ​ര്‍ ഇ​ന്‍റ​ര്‍നാ​ഷ​ന​ല്‍ സ്‌​കൂ​ള്‍ പ്രി​ന്‍സി​പ്പ​ല്‍ അ​ഭി​ലാ​ഷ സി​ങ് പ​റ​ഞ്ഞു.

Also Read: ശ്രീലങ്കയിലെ തമിഴ് വംശജർക്കുള്ള വിദ്യാഭ്യാസ സഹായം ഇരട്ടിയാക്കി ഇന്ത്യ

പു​സ്ത​കം ലോ​ക്ക​റി​ല്‍ വെ​ക്കു​ന്ന​തു​മൂ​ലം കു​ട്ടി​ക​ള്‍ക്ക് ഗൃ​ഹ​പാ​ഠം ചെ​യ്യു​ന്ന​തി​നും വീ​ട്ടി​ലി​രു​ന്നു പ​ഠി​ക്കു​ന്ന​തി​നും ത​ട​സ്സം സൃ​ഷ്ടി​ക്കു​മെ​ന്നി​രി​ക്കെ ഇ​തി​നു പ​രി​ഹാ​ര​മാ​യി ഓ​ണ്‍ലൈ​ന്‍ പോ​ര്‍ട്ട​ലു​ക​ളി​ല്‍ നി​ന്നും ആ​പ്പു​ക​ളി​ല്‍ നി​ന്നും ഡൗ​ണ്‍ലോ​ഡ് ചെ​യ്യാ​വു​ന്ന പ​ഠ​ന മെ​റ്റീ​രി​യ​ലു​ക​ള്‍ ത​യാ​റാ​ക്കു​മെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു.

കു​ട്ടി​ക​ള്‍ക്ക് ഗൃ​ഹ​പാ​ഠ​ങ്ങ​ള്‍ ചെ​യ്യേ​ണ്ട​തി​ന​നു​സ​രി​ച്ചു​ള്ള പു​സ്ത​ക​ങ്ങ​ള്‍ മാ​ത്രം വൈ​കീ​ട്ട് കൊ​ടു​ത്തു​വി​ടു​മെ​ന്നും അ​ല്ലാ​ത്ത​വ സ്‌​കൂ​ളി​ലെ ലോ​ക്ക​റി​ല്‍ സൂ​ക്ഷി​ക്കു​മെ​ന്നും അ​ബൂ​ദ​ബി ഇ​ന്ത്യ​ന്‍ സ്‌​കൂ​ള്‍ പ്രി​ന്‍സി​പ്പ​ല്‍ നീ​ര​ജ് ഭാ​ര്‍ഗ​വ പ​റ​ഞ്ഞു.

Top