പുതിയ പുരാവസ്‌തു സൈറ്റുകൾ രജിസ്റ്റർ ചെയ്ത്, ഹെറിറ്റേജ് കമ്മീഷൻ:സൗദി

പുതിയ പുരാവസ്‌തു സൈറ്റുകൾ രജിസ്റ്റർ ചെയ്ത്, ഹെറിറ്റേജ്  കമ്മീഷൻ:സൗദി
പുതിയ പുരാവസ്‌തു സൈറ്റുകൾ രജിസ്റ്റർ ചെയ്ത്, ഹെറിറ്റേജ്  കമ്മീഷൻ:സൗദി

യാംബു: സൗദിയിൽ 202 പുരാവസ്‌തു ചരിത്ര കേന്ദ്രങ്ങൾകൂടി ദേശീയ പൈതൃക രജിസ്റ്ററിൽ ഉൾപ്പെടുത്തി. പുതുതായി ഉൾപ്പെടുത്തിയ സ്‌മാരകങ്ങളിൽ റിയാദ് മേഖലയിൽനിന്ന് 102 കേന്ദ്രങ്ങളും ഹയിൽ മേഖലയിൽനിന്ന് 80 കേന്ദ്രങ്ങളും അസീർ മേഖലയിൽനിന്ന് 80 കേന്ദ്രങ്ങളുമാണുള്ളതെന്ന് സൗദി കമീഷൻ ഫോർ ടൂറിസം ആൻ്റ് നാഷനൽ ഹെറിറ്റേജ് അറിയിച്ചു. ‘നാഷനൽ ആന്റി ക്വിറ്റീസ് രജിസ്റ്ററിൽ രാജ്യത്തെ രജിസ്റ്റർ ചെയ്‌ത ചരിത്ര പൈതൃക കേന്ദ്രങ്ങളുടെ ആകെ എണ്ണം ഇതോടെ 9,119 ആയിട്ടുണ്ടെന്നും സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്‌തു. രാജ്യത്തെ വിവിധ പ്രദേശങ്ങളിൽനിന്ന് സമ്പന്നമായ ചരിത്ര പ്രദേശങ്ങളും സാംസ്‌കാരിക വൈവിധ്യങ്ങളും ദേശീയ പൈതൃക രജിസ്റ്ററിൽ ഇടം പിടിക്കുമ്പോൾ സഹസ്രാബ്ദങ്ങളിലെ വൈവിധ്യമാർന്ന അറേബ്യൻ നാഗരികതകളുടെ നാൾവഴികൾ പകർത്താനുള്ള അവസരമാണ് സന്ദർശകർക്ക് അതുവഴി ലഭിക്കുന്നത്.

എസ്.സി.ടി.എച്ച് അതോറിറ്റി രാജ്യത്തുടനീളമുള്ള പൈതൃക സൈറ്റുകൾ നിരീക്ഷിക്കുകയും ചരിത്ര പഠനത്തിന് വിധേയമാക്കുകയും ചെയ്തുവരുന്നു. പുതുതായി രേഖപ്പെടുത്തിയ ഇടങ്ങളിൽ പൗരാണിക കിണറുകൾ, ചരിത്രശേഷിപ്പുകൾ, പുരാതന കെട്ടിടങ്ങളുടെ ശേഷിപ്പുകൾ എന്നിവയുൾപ്പെടെ വിവിധതരം പൗരാണിക ശിലാ ഘടനകൾ കൊണ്ട് സമ്പന്നമാണെന്ന് അതോറിറ്റി കഴിഞ്ഞദിവസം പുറത്തിറക്കിയ കുറിപ്പിൽ വ്യക്തമാക്കി. ഇതുവരെ രജിസ്റ്റർ ചെയ്ത ചില പുരാവസ്തു സൈറ്റുകളിൽനിന്ന് പഴയകാലത്തെ ആയുധങ്ങൾ, മഴു, വേട്ടയാടൽ പഴമക്കാർ ഉപയോഗിച്ചിരുന്ന ഉപകരണങ്ങൾ തുടങ്ങിയ ശിലാ ഉപകരണങ്ങളുടെ ഒരു ശേഖരം തന്നെ കണ്ടെത്താനായി. ആദ്യകാല ഇസ്ലാമിക കാലഘട്ടത്തിലെയും അതിനു മുമ്പുള്ളതുമായ ഖബറിടങ്ങളും, ശ്മശാനങ്ങളും ചില സൈറ്റുകളിൽ രേഖപ്പെടുത്താൻ കഴിഞ്ഞു കൂടാതെ, മാൻ, ചെന്നായ്ക്കൾ, കടുവകൾ എന്നിവയുൾപ്പെടെ വിവിധ മൃഗങ്ങളുടെ രൂപങ്ങൾ ചിത്രീകരിക്കുന്ന ‘തമുദിക്’ ‘കുഫിക് ലിഖിതങ്ങളും ശിലാകലകളും നിരവധി സൈറ്റുകളിൽ കണ്ടെത്തിയതായും അതോറിറ്റി വക്താവ് ചൂണ്ടിക്കാട്ടി.

Top