മുസ്ലിം വിവാഹങ്ങളുടെ രജിസ്‌ട്രേഷന്‍ ഇനി മുതല്‍ സബ് രജിസ്ട്രാര്‍ ചെയ്യും

മുസ്ലിം വിവാഹങ്ങളുടെ രജിസ്‌ട്രേഷന്‍ ഇനി മുതല്‍ സബ് രജിസ്ട്രാര്‍ ചെയ്യും
മുസ്ലിം വിവാഹങ്ങളുടെ രജിസ്‌ട്രേഷന്‍ ഇനി മുതല്‍ സബ് രജിസ്ട്രാര്‍ ചെയ്യും

ന്യൂഡല്‍ഹി: മുസ്ലിം വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ നിന്ന് പുരോഹിതരെ വിലക്കുന്ന ബില്ലിന് അംഗീകാരം നല്‍കി അസം മന്ത്രിസഭ. ഇതോടെ മുസ്ലിം വിവാഹങ്ങളുടെ രജിസ്‌ട്രേഷന്‍ ഇനി മുതല്‍ സബ് രജിസ്ട്രാര്‍ ചെയ്യും. നേരത്തെ സബ് രജിസ്ട്രാര്‍ക്ക് മാത്രമേ മുസ്ലീം വിവാഹങ്ങളുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയൂ എന്ന് വ്യവസ്ഥ ചെയ്യുന്ന ബില്‍ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ അറിയിച്ചിരുന്നു. പരമ്പരാഗത വിവാഹ ചടങ്ങുകളുമായി ഇതിന് ബന്ധമൊന്നുമില്ല.

പല സമുദായങ്ങള്‍ക്കും വിവാഹ രജിസ്‌ട്രേഷന് പല രീതികളാണ്. ബില്ലിന് അതില്‍ പങ്കൊന്നുമില്ല. വിവാഹ രജിസ്‌ട്രേഷന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന് കീഴിലായിരിക്കണം എന്ന് മാത്രമാണ് ബില്ലിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുന്‍പ് 21 വയസുള്ള യുവാവും 18കാരിയും തമ്മിലുള്ള വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ അനുമതിയുണ്ട്. എന്നാല്‍ പുതിയ ബില്‍ പ്രകാരം ഇത് റദ്ദാക്കും. പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിക്കും വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ അനുമതിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Top