വാഴയുടെ എല്ലാ ഭാഗങ്ങളും ആരോഗ്യ ഗുണങ്ങൾ നിറഞ്ഞതാണ്. വാഴയുടെ പഴവും വാഴത്തട്ടിയും ഇലയും വാഴപ്പിണ്ടിയുമെല്ലാം ഒരു വിധത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ ഉപയോഗപ്രദമാണ്. ഇതിൽ ഏറ്റവും ഔഷധപ്രദമായ ഒന്നാണ് വാഴപ്പിണ്ടി. നാരുകളുടെ വൻ ശേഖരമാണ് വാഴപ്പിണ്ടി. വാഴപ്പിണ്ടി ജ്യൂസ് കുടിക്കുന്നത് വൃക്കയിൽ കല്ല് ഉണ്ടാകുന്നതിനെ തടയുന്നു. മൂത്രനാളിയിലെ അണുബാധ (Urinary Tract Infection -UTI) മൂലമുള്ള വേദനയും അസ്വസ്ഥതയും അകറ്റാനും വാഴപ്പിണ്ടി ജ്യൂസ് സഹായിക്കും. വാഴപ്പിണ്ടി കഴിക്കുന്നത് വയറ് ശുചിയാകാനും മലബന്ധം അകറ്റുന്നതിനും ഉത്തമമാണ്.
വാഴപ്പിണ്ടിയിൽ കാലറി വളരെ കുറവാണ്. വണ്ണം കൂടുമോ എന്ന ഭയം കൂടാതെതന്നെ ഇത് കഴിക്കാം. ഉപാപചയ പ്രവർത്തനം മെച്ചപ്പെടുത്തുന്നു. ശരീരകോശങ്ങളിൽ ശേഖരിക്കപ്പെട്ടിരിക്കുന്ന പഞ്ചസാരയെയും കൊഴുപ്പിനെയും പുറന്തള്ളുന്നത് സാവധാനത്തിലാക്കുന്നു. ജീവകം ബി 6 ധാരാളം അടങ്ങിയ വാഴപ്പിണ്ടി ഇരുമ്പിന്റെയും കലവറ ആണ്. ഹീമോഗ്ലോബിന്റെ കൗണ്ട് കൂട്ടുന്നു. പൊട്ടാസ്യവും ധാരാളം അടങ്ങിയതിനാൽ കൊളസ്ട്രോളും ഉയർന്ന രക്തസമ്മർദവും നിയന്ത്രിക്കുന്നു.
വാഴപ്പിണ്ടി ജ്യൂസ് പതിവായി കഴിക്കുന്നത് ശരീരത്തിന്റെ ആസിഡ് നില നിയന്ത്രിക്കാൻ സഹായിക്കും. നെഞ്ചെരിച്ചിൽ, വയറ്റിലെ അസ്വസ്ഥത, വയറെരിച്ചിൽ ഇവയിൽ നിന്ന് ആശ്വാസമേകാനും വാഴപ്പിണ്ടി ജ്യൂസ് സഹായിക്കും. നാരുകൾ ധാരാളം ഉള്ളതിനാൽ മലബന്ധം അകറ്റാനും സഹായകം.
രക്തസമ്മർദം കുറയ്ക്കാനും ഇതുവഴി ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും വാഴപ്പിണ്ടി സഹായിക്കും. വാഴപ്പിണ്ടി തോരൻവെച്ച് ഭക്ഷണത്തിനൊപ്പം ധാരാളമായി കഴിക്കുന്നത് വിശപ്പ് കുറയ്ക്കാനും ഇതുവഴി അമിതവണ്ണം അടക്കമുള്ള ആരോഗ്യപ്രശ്‌നങ്ങൾ പരിഹരിക്കാനുമാവും. ശരീരത്തിലെ ചീത്ത കൊളസ്‌ട്രോൾ കളയാനും വാഴപ്പിണ്ടി ഗുണകരമാണ്.
നെഞ്ചെരിച്ചിൽ, വയറ്റിലെ അസ്വസ്ഥത ഇവയിൽ നിന്ന് ആശ്വാസമേകാനും വാഴപ്പിണ്ടി ജ്യൂസ് സഹായിക്കും. നാരുകൾ ധാരാളം ഉള്ളതിനാൽ മലബന്ധം അകറ്റാനും സഹായകമാണ്. കിഡ്‌നിയിൽ അടിഞ്ഞുകൂടുന്ന കാത്സ്യം നീക്കാനും വാഴപ്പിണ്ടി ഉത്തമമാണ്. ഇത് വൃക്കയിൽ കല്ല് ഉണ്ടാകുന്നതിനെ തടയുന്നു. മൂത്രനാളിയിലെ അണുബാധ മൂലമുള്ള വേദന അകറ്റാനും വാഴപ്പിണ്ടി ജ്യൂസ് സഹായിക്കും.